സംസ്ഥാനത്ത് പ്രതിപക്ഷത്ത് നല്ല നേതാക്കള്‍, പക്ഷെ ഏകോപനമില്ലെന്ന് മുല്ലപ്പള്ളി

1 min read

കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷത്ത് നേതാക്കള്‍ തമ്മില്‍ ഏകോപനമില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പ്രതിപക്ഷത്തുള്ളത് നല്ല നേതാക്കളാണെന്നും പ്രവര്‍ത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃ നിരയില്‍ നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കുന്നുവെന്ന തരത്തില്‍ വിലയിരുത്തല്‍ വരുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തക സമിതിയിലേക്ക് താത്കാലിക പട്ടികയാണ് പുറത്തുവന്നതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. അതിനപ്പുറത്തേക്ക് ആ പട്ടികയ്ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പുതിയ ലിസ്റ്റ് വരുമ്പോള്‍ കാര്യമായ പരിഗണന കേരളത്തിന് കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

കേരളത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്നത് അഴിമതി മാത്രമാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സ്പ്രിംഗ്‌ളര്‍ കേസില്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷില്‍ വിശ്വാസം ഉണ്ടെന്നതാണ് സ്പ്രിംഗ്‌ളര്‍ കരാര്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.