ബലാത്സംഗ കേസ്; എല്‍ദോസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് പൊലീസ്
1 min readകൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിളളില്‍ എംഎല്‍എയോട് ഇന്ന് ഹാജരാകേണ്ടന്ന് പൊലീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇന്നും ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാലാണ് എല്‍ദോസിനോട് ഇന്ന് ഹാജരാകേണ്ടെന്ന് പൊലീസ് അറിയിച്ചത്.
എല്‍ദോസ് കുന്നപ്പിളളില്‍ എംഎല്‍എയുമായി പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കോവളം ഗസ്റ്റ് ഹൗസിയും സൂയിസൈഡ് പോയിന്റിലും ഉള്‍പ്പെടെ പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുക്കുന്നതിനിടെയാണ് തെളിവെടുപ്പ്. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിറ്റില്‍ വച്ച് എംഎല്‍എ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ഓടിരക്ഷപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ രണ്ട് പ്രാവശ്യം എല്‍ദോസിനെ എത്തിച്ച് തെളിവെടുത്തിരുന്നു. എറണാകുളത്തും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷകന്റെ ഓഫീസില്‍ വച്ച് പരാതി പിന്‍വലിക്കാന്‍ രേഖയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും എല്‍ദോസ് മര്‍ദ്ദിച്ചുവെന്ന മൊഴിയില്‍ പുതിയൊരു കേസ് കൂടി കഴിഞ്ഞ ദിവസം വ!ഞ്ചിയൂര്‍ പൊലീസ് എടുത്തിരുന്നു. ഈ കേസില്‍ എല്‍ദോസ് മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ ഇപ്പോഴും ഭീഷണി തുടരുന്നതായി പരാതിക്കാരി ആരോപിക്കുന്നു. കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയച്ചെന്നാണ് യുവതിയുടെ ആരോപണം. എംഎല്‍എ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു. ഹാജരാക്കുന്നത് വ്യാജ തെളിവുകളാണ്. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു. യുവതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.