വിഴിഞ്ഞം സമരം;’വൈദികര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം’കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്

1 min read

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്ന വൈദികര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ ബിജു രമേശ്. യു എ ഇ അടക്കം ചില രാജ്യങ്ങളിലെ ലോജിസ്റ്റിക്‌സ് കമ്പനികളുടെ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം.പണം കൈപറ്റി പദ്ധതികള്‍ തകര്‍ക്കുന്നത് ലത്തീന്‍ വൈദികരുടെ സ്ഥിരം ഏര്‍പ്പാടാണ്.സമരത്തെ അതിജീവിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ തുറമുഖം യാഥാര്‍ഥ്യമാകും.വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മല്‍സ്യതൊഴിലാളികള്‍ അല്ലെന്നും അദ്ദേഹം ആരോപിച്ചു

വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിനം.നാളെ കരയിലും കടലിലും സമരം നടത്തി സമരം കടുപ്പിക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം.
തുറമുഖം നിര്‍ത്തിവച്ചുള്ള പഠനമെന്ന ആവശ്യത്തിലുടക്കി സര്‍ക്കാരും സമരസമിതിയുംരണ്ട് തട്ടില്‍ ഉറച്ചുനില്‍ക്കുന്നതോടെസമവായ ചര്‍ച്ചകളും നിലച്ചിരിക്കുകയാണ്.

നാളെ മുതലപ്പൊഴിയില്‍ നിന്ന് കടല്‍ വഴി പോര്‍ട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ്‌സമരസമിതിയുടെ നീക്കം. ഒപ്പം മുല്ലൂരിലും വിഴിഞ്ഞത്തുംമുതലപ്പൊഴിയിലും ബഹുജനകണ്‍വെന്‍ഷന്‍ നടക്കും. പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളായ പുനരധിവാസം,തീരശോഷണം പഠിക്കുക തുടങ്ങിയ കാര്യങ്ങളില്‍
തീരുമാനമായെന്ന് സര്‍ക്കാര്‍ പറയുന്നു.പക്ഷെ ഒരൊറ്റ ആവശ്യത്തില്‍ പോലും സര്‍ക്കാര്‍നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം.തുറമുഖ കവാടത്തിലെ സമര പന്തല്‍പൊളിച്ചുനീക്കണമെന്ന ഹൈക്കോടതിവിധിയും ജില്ലാ ഭരണക്കൂടത്തിന്റെ ഉത്തരവുംഉത്തരവായി തന്നെ കിടക്കുന്നു.സമരത്തിനെതിരൊയ പ്രാദേശികവാസികളുടെ
കൂട്ടായ്മയും ശക്തിപ്രാപിക്കുകയാണ്.സമരം മൂലം ഇതുവരെ നഷ്ടം 150 കോടിയോളമെന്നാണ് കണക്ക്.നഷ്ടക്കണക്ക് കനക്കുമ്പോഴും സമവായം അകലെയാണ്.ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചര്‍ച്ച നടത്തി.മുഖ്യമന്ത്രി ലത്തീന്‍ അതിരൂപത നേതൃത്വവുമായിക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തി.സിപിഎം സംസ്ഥാന സെക്രട്ടറിയും ചര്‍ച്ച നടത്തി.എന്നിട്ടും തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണംഎന്നാവശ്യത്തില്‍ തട്ടി സമവായം നീളുകളയാണ്.

Related posts:

Leave a Reply

Your email address will not be published.