ഇന്ത്യയില്‍ തന്നെ ഇത്തരം സംഭവങ്ങളുണ്ടോ? അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് ധനമന്ത്രി ബാലഗോപാല്‍

1 min read

തിരുവനന്തപുരം: ഗവര്‍ണര്‍ കത്ത് നല്‍കിയ സംഭവത്തില്‍ ഇന്ത്യയില്‍ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ താന്‍ പ്രതികരിക്കുന്നത് ശരിയല്ല. താന്‍ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും തിരിച്ച് നല്‍കിയ കത്തും താന്‍ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തില്‍ വലിയ തോതില്‍ ചര്‍ച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.

കത്തില്‍ ബാലഗോപാലിനെതിരെ ഗുരുതര ആരോപണങ്ങള്‍

ബാലഗോപാലില്‍ ഉള്ള പ്രീതി നഷ്ടമായെന്ന് കത്തില്‍ ഗവര്‍ണര്‍

അര്‍ഹമായ ഗൗരവത്തോടെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍

ബാലഗോപാല്‍ ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചു’

ഗവര്‍ണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാന്‍ ശ്രമിച്ചു’

ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി’

ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായി സംസാരിച്ചു’

ബാലഗോപാലിന്റെ പ്രസംഗം കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മില്‍ ഭിന്നത ഉണ്ടാക്കുന്നത്’

ഓരോ സംസ്ഥാനത്തും ഓരോ ഉന്നത വിദ്യാഭ്യാസ നയമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു’

പ്രസംഗം വ്യത്യസ്ത സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്ന കേരള പാരമ്പര്യത്തിന് വിരുദ്ധം’

പ്രസംഗം ഗവര്‍ണര്‍ മറ്റൊരു സംസ്ഥാനക്കാരന്‍ ആകണമെന്ന ഭരണഘടനാ സങ്കല്‍പ്പത്തിന് വിരുദ്ധം’

രാജ്യ ഐക്യത്തിനു കേരളം നല്‍കിയ സംഭാവനയെപ്പറ്റി ബാലഗോപാലിന് അറിവില്ല’

രാഷ്ട്ര ഐക്യത്തിനായി നിലകൊണ്ട ആചാര്യന്മാരെ തള്ളുന്നതാണ് ബാലഗോപാലിന്റെ നിലപാട്’

ബാലഗോപാലിനെ വിമര്‍ശിക്കാന്‍ ഇഎംഎസിനെയും ഗവര്‍ണര്‍ കൂട്ടുപിടിച്ചു. ‘ബാലഗോപാലിന്റെ പ്രസംഗം ദിവാന്‍ ഭരണത്തെ എതിര്‍ത്ത ഇഎംഎസിന്റെ നിലപാടിനും വിരുദ്ധം’ എന്നാണ് കത്തിലെ പരാമര്‍ശം. ഇഎംഎസ് ഇന്ത്യന്‍ ഐക്യത്തിനായി നിലകൊണ്ടുവെന്നും ഗവര്‍ണര്‍ പുകഴ്ത്തി.

Related posts:

Leave a Reply

Your email address will not be published.