ഇന്ന് അമാവാസിയും സൂര്യഗ്രഹണവും വരുന്നു , ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
1 min readഅത്യപൂര്‍വമായ ചൊവ്വാഴ്ചയാണ് ഇന്ന്. അമാവാസിയും സൂര്യഗ്രഹണവും ഒരുമിച്ച് ഒരേ ദിവസം വരുന്നു. സൂര്യഗ്രഹണം വൈകുന്നേരം 5.19 മുതല്‍ 6 .45 വരെയാണ്. കഠിന ദിനമായ ചൊവ്വാഴ്ചയും അമാവാസിയും സൂര്യഗ്രഹണവും ഒരുമിച്ചു വരുമ്പോള്‍ ചിലരിലെങ്കിലും ഈ ദിവസം ചെറിയ രീതിയിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകള്‍ കാണാറുണ്ട്.
ഗ്രഹണസമയത്ത് ഉറങ്ങാനോ ഭക്ഷണം പാകം ചെയ്യാനോ ഭക്ഷണം കഴിക്കാനോ പാടുള്ളതല്ല. മാത്രമല്ല ഭക്ഷണസാധനങ്ങള്‍ നന്നായി അടച്ചുവെയ്ക്കുകയും വേണം.
ഗ്രഹണം കഴിഞ്ഞു കുളിച്ച് ശുദ്ധമായതിനുശേഷം പൂജാമുറി വൃത്തിയാക്കി വീട്ടിലും പരിസരത്തും മഞ്ഞള്‍വെള്ളം തളിച്ച് ശുദ്ധമാക്കേണ്ടതാണ്. ഇതിനുശേഷം ദീപം കൊളുത്തി നാമജപം ആകാം.
ഇന്നത്തെ ദിവസം കറുപ്പ് കടുംനീല വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
എല്ലാ ജീവജാലങ്ങള്‍ക്കും സൂര്യപ്രകാശം അത്യന്താപേക്ഷിതമാണ്. ഇത് ലഭിക്കാതെ വരുന്ന ഗ്രഹണ സമയത്ത് നെഗറ്റീവ് ഊര്‍ജ്ജമാണ് പ്രസരിക്കുക എന്നതുകൊണ്ട് സര്‍വതും വിഷലിപ്തമാകുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഗ്രഹണസമയത്ത് സൂര്യകിരണമേറ്റാല്‍ ശരീരത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കാഴ്ചപ്രശ്‌നമടക്കമുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.