ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റേത് സങ്കുചിത നിലപാട്,ലീഗിന്റേത് വിശാല കാഴ്ച്ചപ്പാട് എംബി രാജേഷ്
1 min readകാസര്‍കോട്: വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറോടുള്ള നിലപാടില്‍ യുഡിഎഫ് നേതാക്കള്‍ വ്യത്യസ്ത പ്രതികരണം നടത്തിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി മന്ത്രി എംബിരാജേഷ് രംഗത്ത്.പ്രതിപക്ഷ നേതാവിന്റേത് സങ്കുചിത നിലപാട്.ഗവര്‍ണറുടെ വിഷയത്തില്‍ കക്ഷി രാഷ്ട്രയത്തിന് അതീതമായ പിന്തുണ കിട്ടി.ജനാധിപത്യ വിശ്വാസികളുടേയും മതനിരപേക്ഷ വാദികളുടേയും വികാരത്തിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്..പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണം.കുഞ്ഞാലിക്കുട്ടിയുടേയും കെസി വേണുഗോപാലിന്റേതും വിശാല കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു
ഗവര്‍ണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തില്‍ ജനാധിപത്യ മാര്‍ഗത്തില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ യുഡിഎഫില്‍ ഭിന്നതയുണ്ടെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ഭിന്നത ഒരിക്കല്‍ കൂടി മറനീക്കി പുറത്ത് വന്നു. വിസിമാര്‍ക്കെതിരായ നീക്കത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കോണ്‍ഗ്രസ് എംപി കെ മുരളീധരന് രംഗത്ത്. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരന് എംപി ചോദിച്ചു.ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു നയമെ ഉള്ളൂവെന്നും കെ മുരളീധരന് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് മുരളീധരന് തള്ളി. പാര്‍ട്ടിക്ക് ഉള്ളില്‍ ഇതേക്കുറിച്ച് ചര്‍ച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരന് വ്യക്തമാക്കി.