സിട്രോങ് ചുഴലിക്കാറ്റ്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം;ബംഗ്ലാദേശില്‍ 7 മരണം

1 min read

കൊല്‍ക്കത്ത : സിട്രോങ് ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ ശക്തിപ്രാപിച്ചതോടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശം.അസം, മേഘാലയ, മിസോറം, ത്രിപുര, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പല ഭാഗത്തും മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.ബംഗ്ലദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്ലെലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

രണ്ടു ദിവസേത്തേക്കെങ്കിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ത്രിപുര, മിസോറം, മേഘാലയ,മണിപ്പൂര്‍, വടക്കേ അസം എന്നിവിടങ്ങളില്‍ വ്യാപക കൃഷിനാശത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

അതിനിടെ, ബംഗ്ലദേശില്‍ സിട്രോങ് ചുഴലിക്കാറ്റില്‍ ഏഴു മരണം റിപ്പോര്‍ട്ടു ചെയ്തു. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ വന്‍നാശമാണ് സിട്രോങ് വിതച്ചത്. മുപ്പതിനായിരത്തോളം ആളുകളേയാണ് മാറ്റിപാര്‍പ്പിച്ചത്.

Related posts:

Leave a Reply

Your email address will not be published.