പീഡനക്കേസില്‍ സിവിക് ചന്ദ്രന്‍ ഡിവൈഎസ്പി മുന്‍പാകെ കീഴടങ്ങി

1 min read

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങാന്‍ എത്തി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയ കേസിലാണ് സിവിക് കീഴടങ്ങുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി സിവികിന് നല്‍കിയ നിര്‍ദേശം. വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദ് മുന്‍പാകെയാണ് സിവിക് ചന്ദ്രന്‍ കീഴടങ്ങിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം രാവിലെ ഒന്‍പത് മണി മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും. സിവികിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അതേദിവസം തന്നെ കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു. കേസില്‍ ജാമ്യം നല്‍കുന്ന കാര്യത്തില്‍ ജില്ലാ കോടതിയാകും തീരുമാനമെടുക്കുക. ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോതിയുടെ നിര്‍ദേശം.

രണ്ട് പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരായി രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടാമത്തെ പീഡനക്കേസ് വന്നതിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഈ രണ്ട് കേസുകളില്‍ ഒന്നില്‍ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും മറ്റൊന്നില്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോ?ഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ജാമ്യം നല്‍കിയപ്പോള്‍ പറഞ്ഞിരുന്നു. ഒപ്പം തന്നെ ആള്‍ജാമ്യത്തിലും തുക കെട്ടിവെച്ചും ജാമ്യത്തില്‍ വിടാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ആ വ്യവസ്ഥകള്‍ പ്രകാരം ആദ്യത്തെ പീഡനക്കേസിലാണ് കൊയിലാണ്ടി സ്റ്റേഷനില്‍ ഹാജരായത്. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനില്‍ ഹാജരാകേണ്ടി വരും.

2010 ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ‘വുമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ‘ എന്ന പേജിലൂടെ തന്നോട് സിവിക് ചന്ദ്രന്‍ ലൈംഗിക അതിക്രമം നടത്തിയത് യുവതി വിശദീകരിച്ചിരുന്നു. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയില്‍ വച്ച് കയ്യില്‍ കയറി പിടിക്കുകയും ശരീരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നും മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തല്‍.

സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനക്കേസില്‍ കീഴ് കോടതി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നേരത്തെ നീക്കം ചെയ്തിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങളാണ് ഹൈക്കോടതി ഇടപെട്ട് നീക്കിയത്. പ്രകോപനപരമായ വസ്ത്രം ധരിച്ചുവെന്നത് സ്ത്രീത്വത്തെ അപമാനിക്കാന്‍ പുരുഷന് ലൈസന്‍സ് നല്‍കുന്നില്ല. പ്രായം കണക്കില്‍ എടുത്ത് മുന്‍കൂര്‍ സിവിക് ജാമ്യം നല്‍കിയ ഉത്തരവ് കോടതി ശരിവെച്ചു. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും ഇരയും നല്‍കിയ അപ്പീലുകളിലാണ് ഹൈക്കോടതി നടപടി.

Related posts:

Leave a Reply

Your email address will not be published.