മാനദണ്ഡം ലംഘിച്ചത് സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന്, സംഘപരിവാര്‍ അജണ്ടയെ എതിര്‍ക്കുമെന്നും വി.ഡി.സതീശന്‍

1 min read

കൊച്ചി : വിസിമാരെ നിയമിച്ചതെല്ലാം ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗവര്‍ണറുമായി ചേര്‍ന്നാണ് സര്‍വകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങളെല്ലം നടത്തിയത്.പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയാണ് ഇഷ്ടക്കാരായവരെ വിസിമാരായ സര്‍ക്കാര്‍ നിയമിച്ചത്. 9 വിസി മാരുടെ നിയമനവും അനധികൃതം.

യുജിസി മാനദണ്ഡങ്ങളെല്ലാം ലംഘിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് നടപടികള്‍ നടത്തിയതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. മാനദണ്ഡങ്ങള്‍ ലംഘിച്ചാമ് നിയമനം എന്ന് വ്യക്തമായ സാഹചര്യത്തില്‍സര്‍ക്കാര്‍ വിസിമാരോട് രാജിവക്കാന്‍ പറയണമെന്നും പ്രതിപക്ഷ നേതാവ ് ആവശ്യപ്പെട്ടു

ഗവര്‍ണറുടെ സംഘപരിവാര്‍ അജണ്ട എന്നും തടഞ്ഞത് പ്രതിപക്ഷം ആണ്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട് . സാങ്കേതിക സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വ്യക്തമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.വിസി നിയമനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത ഇല്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.