സിനിമാ വാഗ്ദാനം നല്‍കി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു; സംവിധായികക്കെതിരെ യുവാവിന്റെ പരാതി
1 min readതിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവ്. കരാറിന്റെ പേരില്‍ തന്നെ കുടുക്കി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26കാരനായ യുവാവ് രം?ഗത്തെത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികക്കും എതിരെ യുവാവ് പൊലീസില്‍ പരാതി നല്‍കി. അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. തന്നെ രക്ഷിക്കണമെന്നും യുവാവ് അഭ്യര്‍ഥിച്ചു.
അരുവിക്കരയായിരുന്നു ഷൂട്ട്. ആളോഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാ?ഗം ഷൂട്ട് ചെയ്ത ശേഷം കരാര്‍ ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡള്‍ട്ട് ഒണ്‍ലി സിനിമയാണെന്ന് പറഞ്ഞതെന്നും യുവാവ് ആരോപിച്ചു. അഭിനയിച്ചില്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും പറഞ്ഞു. യുവാവിനെ വീട്ടുകാരും കൈയൊഴിഞ്ഞു. കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലാണ് യുവാവ് ഇപ്പോള്‍ താമസിക്കുന്നത്.