ബിസിനസ് പങ്കാളിയുടെയും സഹപ്രവര്‍ത്തകയുടെയും ദുരൂഹ മരണം; ഷൈബിന്‍ അഷ്‌റഫ് പ്രതിയായ കേസുകള്‍ സിബിഐക്ക്
1 min readമലപ്പുറം: നിലമ്പൂര്‍ പാരമ്പര്യ വൈദ്യന്‍ കൊലക്കേസ് പ്രതി ഷൈബിന്‍ അഷ്‌റഫ് പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങള്‍ സിബിഐ അന്വേഷിക്കും. ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവര്‍ത്തക ചാലക്കുടി സ്വദേശിനി ഡെന്‍സി എന്നിവരാണ് അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഡെന്‍സിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തില്‍ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. കുറ്റകൃത്യം അന്വേഷിച്ച നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം കേസിന്റെ ഫയല്‍ ഡിജിപി മുഖേന സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറും.