യുപിയില്‍ കൂട്ടബലാത്സംഗം; യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗത്ത് കമ്പി കുത്തിക്കയറ്റി

1 min read

ഗാസിയാബാദ്: രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. ദില്ലി സ്വദേശിനിയായ യുവതിയെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ നാല്‍പ്പതുകാരിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ അ!ഞ്ചു പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു.

രക്തത്തില്‍ കുതിര്‍ന്ന നിലയിലാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. സ്വകാര്യ ഭാഗത്ത് കമ്പി കുത്തിക്കയറ്റിയ നിലയിലായിരുന്നു പൊലീസ് കണ്ടെത്തുമ്പോള്‍ ഇവര്‍. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.