റോഡുകളുടെ ഗുണനിലവാരം; ഓപ്പറേഷന്‍ സരള്‍ രാസ്തയുമായി വിജിലന്‍സ്

1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ കുണ്ടും കുഴിയുമായിരിക്കെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിജിലന്‍സ് പരിശോധന. ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരിലാണ് പരിശോധന. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനായിരുന്നു സംഘം മിന്നല്‍ പരിശോധന നടത്തിയത്.
റോഡുകളുടെ നിലവാരം സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിന് മുമ്പും പരിശോധന നടത്തിയിരുന്നു.

വിജിലന്‍സ് ആന്റ്‌ ആന്റി നാര്‍കോട്ടിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പരിശോധനകള്‍ നടത്തിയത്.
ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നിര്‍മ്മാണം പുരോഗമിക്കുന്നതും, പൂര്‍ത്തിയായതുമായ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ഉദ്ദേശം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 82 അധികം റോഡുകളുടെ പരിശോധനയാണ് ഇന്ന് നടക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.