സജി ചെറിയാനെ മന്ത്രിയാക്കിയത് ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തിയെന്ന് കെ സുരേന്ദ്രന്‍

1 min read

കൊല്ലം : സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിയെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കുമെന്നും ധാര്‍മികമായും രാഷ്ട്രീയപരമായും തെറ്റായ തീരുമാനമാണെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന് മന്ത്രി സ്ഥാനം നല്‍കിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടന വിരുദ്ധമായാണ് എന്നതിന്റെ തെളിവാണ്. കലോത്സവത്തിലെ നോണ്‍ വെജ് വിവാദം അനാവശ്യമാണ്. എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ് വെജ് വിളമ്പുന്നത്. നോണ്‍വെജ് പുറത്തുപോയി കഴിക്കാമല്ലോ. സസ്യേതര ഭക്ഷണം കഴിക്കുന്നതിന് കേരളത്തില്‍ ആരും എതിരല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ചിന്താ ജെറോമിന്റെ ശമ്പളം വര്‍ധിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച സുരേന്ദ്രന്‍ യുവജന കമ്മീഷന്‍ യുവാക്കള്‍ക്കായി എന്താണ് ചെയ്തിട്ടുള്ളതെന്നും ചോദിച്ചു. യുവജന കമ്മീഷന്‍ എന്നത് അനാവശ്യ കമ്മീഷന്‍ ആണെന്നും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊള്ളയടിക്കുന്ന ആളുകളായി ഈ കമ്മീഷന്‍ മാറിയിരിക്കുകയുമാണെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.