ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ഗവര്‍ണ്ണര്‍: സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ

1 min read

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. സജി ചെറിയാന്‍ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുമെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര് മന്ത്രിയാകണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ് മാത്രവുമല്ല ഇതൊരു അസാധാരണ സാഹചര്യമാണെന്നും തന്റെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പരിപൂര്‍ണ്ണ സമ്മതത്തോടെയല്ല സജി ചെറിയാന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും തന്റെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ഭരണ ഘടനാ പരമായ തീരുമാനം അനുസരിക്ക മാത്രമാണ് തന്റെ ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.