സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സ്ഥാനമേല്‍ക്കുന്ന ദിവസം കരിദിനം ആചരിക്കുമെന്ന് കെ സുധാകരന്‍

1 min read

തിരുവനന്തപുരം: സജി ചെറിയാന്‍ തിരികെ മന്ത്രി സഭയിലെത്തുന്നതില്‍ രൂക്ഷ വിമര്‍ശ്ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടനാ ലംഘനമില്ലെന്ന് കണ്ടുപിടിച്ചാല്‍ മാത്രം മതിയോ എന്നാണ് സുധാകരന്‍ ചോദിക്കുന്നത്. സജി ചെറിയാന്റെ മടങ്ങി വരവ് യുഡിഎഫിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ ജനുവരി നാല് കരി ദിനമാചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും തിരിച്ചുവിളിച്ച സാഹചര്യത്തില്‍ എന്തിനാണ് സജി ചെറിയാനെ തിരിച്ചു വിളിച്ചതെന്നും സിപിഎം പറയണം എന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ എന്തിനാണ് അദ്ദേഹത്തിനെ രാജിവെച്ചതെന്നും സുധാകരന്‍ ചോദിച്ചു. സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടനാ ലംഘനമില്ലെന്ന് പാര്‍ട്ടി മാത്രം തീരുമാനിച്ചാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് എന്തും ആകാമെന്ന രീതിയിലും സിപിഎമ്മിന് ഒന്നും ബാധകമല്ല എന്ന അവസ്ഥയിലുമാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നും സുധാകരന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.