തിരുവനന്തപുരം കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനം ഡി ആര്‍ അനില്‍ രാജിവെച്ചു

1 min read

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനം ഡി. ആര്‍ അനില്‍ രാജിവെച്ചു. കരാര്‍ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെയും ഡി ആര്‍ അനിലിന്റെയും ലെറ്റര്‍പാഡില്‍നിന്നയച്ച കത്ത് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ കോര്‍പ്പറേഷനില്‍ ഉയര്‍ന്നിരുന്നു. മേയറുടെതായി പുറത്തുവന്ന കത്ത് വ്യാജമാണെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം നിലപാട്. ഇതില്‍ ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വോഷണവും നടത്തിയിരുന്നു. എന്നാല്‍ കോര്‍പ്പറേഷനിലെ പ്രതിപക്ഷത്തിന്റെ സമരം അവസാനവിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും വിഫലമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഡി ആര്‍ അനിലിന്റെ രാജിയുടെ ഉറപ്പിന്‍മേല്‍ പ്രതിപക്ഷം സമരം അവസാനിപ്പിച്ചത്.

Related posts:

Leave a Reply

Your email address will not be published.