അഞ്ചുവിന്റയെും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് കേന്ദ്രം വഹിക്കുമെന്ന് വി മുരളീധരന്‍

1 min read

കോട്ടയം: ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നെഴ്‌സ് അഞ്ചുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് കേന്ദ്രം വഹിക്കുമെന്ന് കോട്ടയത്തെ അഞ്ചുവിന്റെ വീട്ടിലെത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി. ബ്രിട്ടണില്‍ പോലീസ് അന്വോഷണം പൂര്‍ത്തിയാകുന്ന മുറക്ക് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം പതിനഞ്ചിനായിരുന്നു ബ്രിട്ടണില്‍ നെഴ്സ്സായിരുന്ന അഞ്ചുവിനെയും കുട്ടികളെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്. മൂന്ന് മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്നതിന് 30 ലക്ഷം രൂപയോളം ചിലവുള്ളതുകൊണ്ട് അഞ്ചുവിന്റെ കുടുംബം സഹായം തേടിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.