തലസ്ഥാനത്തെ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനക്ഷാമം
1 min readതിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധന ക്ഷാമം. ഒരു പൊലീസ് വാഹനത്തിന് നല്കുന്ന ഇന്ധനത്തിന് പരിധി നിശ്ചയിച്ചു. പത്തു ലിറ്റ!ര്‍ മാത്രമാണ് ഒരു ജീപ്പിന് നല്‍കുന്നത്. ഇതോടെ പട്രോളിംഗുകള്‍ അവതാളത്തിലായിരുന്നു. പേരൂര്‍ക്കട എസ്എപി ക്യാമ്പിലുള്ള പൊലീസ് പെട്രോള്‍ പമ്പില്‍ നിന്നാണ് വാഹനങ്ങള്‍ ഇന്ധം നിറയ്ക്കുന്നത്. ഇന്ധന കമ്പനികള്‍ക്ക് കുടിശികയുള്ളതിനാല്‍ വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ദൂര സ്ഥലങ്ങളിലുള്ള സ്റ്റേഷനിലെ വാഹനങ്ങള്‍ പേരൂര്‍ക്കടയില്‍ ഇന്ധനം നിറയ്ക്കാനെത്തി തിരിച്ചുപോയ ശേഷം സ്റ്റേഷന് ഡ്യൂട്ടികള്‍ക്ക് പോകാന്‍ പത്ത് ലിറ്റര്‍ മതിയാകില്ല. സ്റ്റേഷനുകള്‍ക്ക് ഈ മാസം അനുവദിച്ച ക്വാട്ട പോലും പൂ!ര്‍ണമായും നല്കുന്നനില്ലെന്നാണ് പരാതി. ഈ സ്ഥിതി തുടര്‍ന്നാല്‍ പുതുവത്സരത്തോടനുബന്ധിച്ചുള്ള പട്രോളിംഗ് ജോലികള്‍ തടസ്സപ്പെടും. പ്രതിസന്ധി വൈകാതെ പരിഹരിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.