പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

1 min read

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ ഭാരവാഹികളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായത്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവിനോട് അനാദരവ് കാട്ടുന്നു, റവന്യൂ റിക്കവറി നടപടികള്‍ക്ക് കൂടുതല്‍ സമയം വേണമെന്നത് അസ്വീകാര്യം, സംസ്ഥാന സര്‍ക്കാരിന്റെ മെല്ലപ്പോക്ക് അലംഭാവമാണ് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കേസില്‍ ജനുവരി 31 ന് ഉള്ളില്‍ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കും. അടുത്ത വെള്ളിയാഴ്ച ആഭ്യന്തര വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.