പെരിയകേസില്‍ സി കെ ശ്രീധരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

1 min read

കൊച്ചി : പെരിയ കേസില്‍ സി കെ ശ്രീധരന്‍ ചെയ്തതത് കൊടും ചതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതയാണ് സി കെ ശ്രീധരനെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അഭിഭാഷകനായാല്‍ മനസാക്ഷി പാടില്ലെന്ന് ഏത് നിയമ പുസ്തകത്തിലാണ് ശ്രീധരന്‍ വായിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. കാലവും ചരിത്രവും മാപ്പു തരില്ലെന്നും ശ്രീധരനോട് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെരിയ ഇരട്ട കൊലക്കേസില്‍ ഒന്‍പത് പ്രതികളുടെ വക്കാലത്ത് സി കെ ശ്രീധരന്‍ ഏറ്റെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

അതേസമയം പെരിയ ഇരട്ട കൊലക്കേസില്‍ ഒന്‍പത് പ്രതികളുടെ വക്കാലത്ത് താന്‍ ഏറ്റെടുത്തത് സിപിഎം നിര്‍ദ്ദേശപ്രകാരമല്ലെന്നാണ് അഡ്വ സികെ ശ്രീധരന്റെ വാദം. പ്രതികളുടെ ബന്ധുക്കളാണ് തന്നെ വക്കാലത്ത് ഏല്‍പ്പിച്ചത്. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബത്തിന്റെ ആരോപണം നിഷേധിച്ച സികെ ശ്രീധരന്‍ താന്‍ പെരിയ കേസ് ഫയല്‍ പരിശോധിച്ചിട്ടില്ലെന്നും പറഞ്ഞു.

വീട്ടിലെ ഒരംഗത്തെ പോലെ ഒപ്പം നിന്ന് ഫയലുകളെല്ലാം പരിശോധിച്ച സികെ ശ്രീധരന്‍ കൂടെ നിന്ന് ചതിച്ചെന്നാണ് പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആരോപിച്ചത്. ഗൂഢാലോചനയില്‍ ശ്രീധരന്റെ പങ്കും അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈയടുത്താണ് കോണ്‍ഗ്രസ് വിട്ട് സി കെ ശ്രീധരന്‍ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

Related posts:

Leave a Reply

Your email address will not be published.