മെന്റര്‍ ആരോപണം: മുഖ്യമന്ത്രിയുടെ വിശദീകരണം ആയുധമാക്കാന്‍ പ്രതിപക്ഷം
1 min readതിരുവനന്തപുരം: മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ മാത്യു കുഴല്‍നാടന്റെ അവകാശ ലംഘന നോട്ടീസ് തള്ളുമ്പോഴും സംശയങ്ങള്‍ ബാക്കി. PWC ഡയറക്ടര്‍ ജയിക് ബാലകുമാര്‍, മകള്‍ വീണയുടെ മെന്റര്‍ അല്ല, വീണയുടെ കമ്പനിയുടെ മെന്റര്‍ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ് സ്പീക്കര്‍ പരിഗണിച്ചത്. ജയിക് വീണയുടെ കമ്പനിയുടെ മെന്റര്‍ ആയിരുന്നു എന്ന വിശദീകരണം പ്രതിപക്ഷം വീണ്ടും ആയുധമാക്കും.
ജയിക് ബാലകുമാര്‍ മകളുടെ മെന്റര്‍ അല്ല മകളുടെ കമ്പനിയുടെ മെന്റര്‍ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ് സ്പീക്കര്‍ പരിഗണിച്ചത്. കഴിഞ്ഞ ജൂലായ് 28 ന് സഭയില്‍ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണമാണ് അടിസ്ഥാനം. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയുടെ സൈറ്റിലെ വിവരങ്ങള്‍ നിരത്തിയായിരുന്നു മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചത്. ആരോപണം ഉയര്‍ന്നതോടെ സൈറ്റില്‍ നിന്ന് വിശദാംശങ്ങള്‍ നീക്കം ചെയ്യപ്പെട്ടതും സഭയില്‍ ഉയര്‍ത്തികാട്ടിയായിരുന്നു മാത്യു കുഴല്‍നാടന്‍ ആരോപണത്തില്‍ ഉറച്ച് നിന്നത്.
ഇതിന് ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മകളെ കുറിച്ച് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ വെബ് സൈറ്റില്‍ ആദ്യം ജയികിനെ മെന്റര്‍ എന്ന് വിശേഷിപ്പിച്ചു പിന്നെ സ്വര്‍ണ്ണക്കടത്ത് വിവാദം വന്നപ്പോള്‍ സൈറ്റ് കാണാതെ ആയി.തിരിച്ചു വന്നപ്പോള്‍ മെന്റര്‍ എന്ന ഭാഗം കാണാനില്ല എന്നതാണ് മാത്യുവിന്റെ ആരോപണം. കമ്പനിയുടെ പഴയ ബാക് ഫയല്‍ അന്ന് പുറത്തു വിട്ട് വെല്ലുവിളിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.
മാത്യുവിന്റ അവകാശ ലംഘന നോട്ടീസില്‍ അന്നത്തെ സ്പീക്കര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി നല്‍കിയ മറുപടി ഇപ്പോള്‍ പരിഗണിച്ച് നോട്ടീസ് തള്ളുമ്പോഴും സംശയങ്ങള്‍ ബാക്കി.മകളുടെ കമ്പനിയുടെ മെന്റര്‍ ആണ് ജയിക് എന്ന് ആദ്യം സൈറ്റില്‍ കാണിച്ചത് പിന്നീട് എന്തിനു മാറ്റി.പി ഡബ്ലുയു സി വഴിയാണ് സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ നിയമനം കിട്ടിയത് എന്നിരിക്കെ സ്വര്‍ണ്ണക്കടത്ത് വിവാദം കൊണ്ടാണോ സൈറ്റിലെ മാറ്റം,കമ്പനിയുടെ മെന്റര്‍ ആണെങ്കില്‍ എന്ത് കൊണ്ട് നേരത്തെ ഇത് പറഞ്ഞില്ലപ്രതിപള്‍ നിരയില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്.നോട്ടീസ് തള്ളിയ നടപടി പ്രതിപക്ഷം ചോദ്യം ചെയ്യും എന്നുറപ്പാണ്