ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം, ദര്‍ശന സമയം കൂട്ടി

1 min read

തിരുവനന്തപുരം : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി. തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേര്‍ക്കായിരിക്കും ഇനി ദര്‍ശനം അനുവദിക്കുക. അതേ സമയം, ദര്‍ശന സമയം ഒരു മണികൂര്‍ കൂടി വര്‍ധിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

നിലയ്ക്കലില്‍ ഭക്തരെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കാനും തീരുമാനമായി. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തും. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ ശബരിമലയില്‍ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിസവങ്ങളില്‍ തിരക്ക് അനിയന്ത്രിതമായിരുന്നു. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ തൃപ്തികരമായ ദര്‍ശനം നടത്തി സുരക്ഷിതരായി മടങ്ങുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ശബരിമലയില്‍ പ്രതിദിനമെത്തുന്ന ഭക്തരുടെ എണ്ണം 85,000 മായി നിജപ്പെടുണമെന്നായിരുന്നു പൊലീസ് നിലപാട്. കഴിഞ്ഞ ദിവസങ്ങളില്‍ ഭക്തജനതിരിക്കുമൂലമുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്കകണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസം 11,000 വാഹനങ്ങള്‍ നിലയ്കക്കലെത്തിയതോടെ വാഹന പാര്‍ക്കിംഗും താളം തെറ്റിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.