വിഴിഞ്ഞത്ത് സമാധാനം തകര്‍ക്കാനുള്ള ശ്രമം നേരിടണമെന്ന് സിപിഎം
1 min readതിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢനീക്കം അവസാനിപ്പിക്കണമെന്ന് സിപിഎം. അക്രമം ഗൗരവമുള്ളതും അപലപനീയവും. സമരം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയാണ്. തീരദേശത്തെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടണമെന്നും സിപിഎം ആവശ്യപ്പെടുന്നു.
അതേസമയം വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പൊതുമുതലിനുണ്ടായ നാശനഷ്ടം സമരക്കാരില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമാണ് എഫ് ഐ ആറില്‍ ഉളളത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുളള നടപടികള്‍ തുരുകയാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.
പൊതുമുതലിനുണ്ടായ നാശനഷ്ടം എങ്ങനെ നികത്തുമെന്ന് സിംഗിള്‍ ബെഞ്ച് ആരാഞ്ഞപ്പോഴായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ വിഴിഞ്ഞത്ത് ക്രമസമാധാന നില ആകെ തകര്‍ന്നെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. പൊലീസ് നിഷ്‌ക്രിയമാണ്. സര്‍ക്കാരിനും കോടതിക്കും പൊലീസിനും എതിരെ യുദ്ധമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. വിഴിഞ്ഞം പദ്ധതി നിര്‍മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. വിഴിഞ്ഞം സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.