പിടി.ഉഷ എംപിയെ കെ.സുരേന്ദ്രൻ അഭിനന്ദിച്ചു

1 min read

തിരുവനന്തപുരം: ഇന്ത്യൻ ഒളിംമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പിടി.ഉഷ എംപിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാന കായികതാരത്തിന് പുതിയ ചുമത ഭംഗിയായി ചെയ്യാൻ സാധിക്കും.

ഒളിംമ്പിക്സ് മേളയിൽ രാജ്യത്തിന് തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കാൻ പിടി ഉഷയുടെ സ്ഥാനലബ്ധി കൊണ്ട് സാധിക്കുമെന്നാണ് കായിക ഭാരതം പ്രതീക്ഷിക്കുന്നത്. ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പയ്യോളി എക്സ്പ്രസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടേയും കേരളത്തിന്റെയും കായിക മേഖലയ്ക്ക് പുത്തൻ ഉണർവാകുന്നതാവും ഈ തീരുമാനമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.