കേരളത്തിലെ കോണ്‍ഗ്രസിന് പരിപാടികളില്‍ പങ്കെടുക്കാന്‍ ആര്‍ക്കും വിലക്കില്ല : ചെന്നിത്തല
1 min readകോഴിക്കോട് : പാര്‍ട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കാനെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കും വിലക്കോ തടസമോയില്ലെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് വേണ്ടത് പരിപൂര്‍ണ ഐക്യമാണ്. എല്ലാവും ഒന്നിച്ച് പ്രവര്‍ത്തിച്ച് മുന്നോട്ട് പോകണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും തമ്മില്‍ അകല്‍ച്ചയിലാണെന്ന പ്രചാരണം തള്ളിയ രമേശ് ചെന്നിത്തല, എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ അവസരമുണ്ടെന്നും എല്ലാവ!ര്‍ക്കും അവരവരുടേതായ പ്രാധാന്യവുമുണ്ടെന്നും വിശദീകരിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. ഒറ്റക്കെട്ടായി നേതാക്കള്‍ മുന്നോട്ട് പോകണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട സമയമാണിതെന്നും ചെന്നിത്തല പറഞ്ഞു.