തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുവമോര്‍ച്ച ഉപരോധ വലയം തീര്‍ത്തു.
1 min readമേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശമുള്ള ഇരു ഗേറ്റുകളും രാവിലെ 7മുതല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. സമരം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ: വി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഓഫീസിന്റെ പിന്‍വാതിലിലൂടെ ജീവനക്കാരെ പ്രവേശിപ്പിക്കുന്നത് അറിഞ്ഞ് പ്രവര്‍ത്തകര്‍ അവിടെ എത്തി ശക്തമായ ഉപരോധം വലയം തീര്‍ത്തു. മണിക്കൂറോളം ഓഫീസില്‍ പ്രവേശിക്കാന്‍ സാധിക്കാതെ ഉദ്യോഗസ്ഥര്‍ വലഞ്ഞു, തുടര്‍ന്ന് പോലീസ് എത്തി യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പൂവച്ചല്‍ അജി, കോവളം മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍, സുജിത്ത്, പ്രതീഷ്, അഭിലാഷ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍.സജിത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍.അജേഷ്, പാപ്പനംകോട് നന്ദു, എച്ച്.എസ്. അഭിജിത്ത്, കിരണ്‍, പൂവച്ചല്‍ അജി, വലിയവിള ആനന്ദ്, നെടുമങ്ങാട് വിന്‍ജിത്ത്, രാമേശ്വരം ഹരി, കവിത സുഭാഷ് തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.