നിയമന ശുപാര്‍ശ കത്ത് അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നുവെന്ന് ചെന്നിത്തല
1 min readതിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമന ശുപാര്‍ശ കത്ത് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്തിയ മേയര്‍ രാജി വയ്ക്കണം. മേയര്‍ രാജി വച്ചുള്ള അന്വേഷണമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.ആനാവൂര്‍ നാഗപ്പന് എന്നാണ് പിഎസ് സി ചെയര്‍മാനായതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.സര്‍വകലാശാലകളില്‍ ഉന്നത സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ജോലി കിട്ടുന്നത്. ബംഗാളില്‍ നടന്ന സെല്‍ ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്
ജയില്‍ മോചനം സംബന്ധിച്ച നിലവിലെ രീതികളില്‍ മാറ്റം കൊണ്ടുവരുന്നത് കമ്യൂണിസ്റ്റുകാരായ കൊലപാതകികളെ തുറന്നു വിടാന്‍ ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ടി.പി.ചന്ദ്രശേഖരന് കേസിലെ പ്രതികളെ തുറന്നു വിടാനുള്ള നിക്കം ആണ് ഇതിന് പിന്നില്‍
എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവ പശുവാണ്. മദ്യ കമ്പനികളെ സഹായിക്കാനാണ് വിറ്റുവരവ് നികുതി ഒഴിവാക്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കത്ത് വ്യാജമെന്ന് മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതിയില്‍, സിബിഐ അന്വേഷണം ഇപ്പോള്‍ വേണ്ടെന്ന് സര്‍ക്കാര്‍