തരൂരിനെ കൊച്ചിയില്‍ ഇറക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ്

1 min read

കൊച്ചി: സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളില്‍ ശശി തരൂരിന്റെ സാന്നിധ്യം ചര്‍ച്ചയാകുമ്പോള്‍ തരൂരിനെ കൊച്ചിയില്‍ ഇറക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ്.കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒപ്പമാണ് ശശി തരൂരിനും ക്ഷണം. മൂന്ന് പേര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയാണ് പ്രചാരണം. ഡോ.എസ് എസ് ലാലും മാത്യു കുഴല്‍നാടന്‍ എംഎല്‍എയുമാണ് പ്രധാന സംഘാടകര്‍. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകന്‍ ആയിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒന്‍പത് മുതല്‍ ആറ് മണിവരെ വിവിധി സെഷനുകളിലായിട്ടാണ് പരിപാടി. മൂന്ന് നേതാക്കളും ഒരുമിച്ച് പങ്കെടുക്കുമോ എന്നതും ശ്രദ്ധേയമാണ്.

പരസ്യ വിമര്‍ശനവും വിഭാഗീയതക്ക് എതിരായ താക്കീതും മറികടന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ പിന്നോട്ടില്ലെന്ന് ഉറപ്പിച്ചാണ് ശശി തരൂര്‍ രംഗത്തെത്തിയത്. രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാക്കിയ മലബാര്‍ പര്യടനത്തിന് ശേഷം സ്വന്തം തട്ടകത്തിലെ പാര്‍ട്ടി സമരവേദിയിലും തരൂര്‍ സജീവമാകുകയാണ്. കോര്‍പറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയില്‍ സ്ഥലം എംപിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച ഔദ്യോഗിക നേതൃത്വത്തിന് പരോക്ഷ മറുപടിയും തരൂര്‍ നല്‍കി.

ലോക് സഭയല്ല നിയമസഭ ലക്ഷ്യം വച്ചാണ് തരൂരിന്റെ നീക്കമെന്ന് ഉറപ്പിക്കുകയാണ് എതിര്‍ ചേരി. കത്ത് വിവാദവും വിഴിഞ്ഞം സമര വേദിയിലെ വ്യത്യസ്ത നിലപാടും തുടങ്ങി പിണറായിമോദി സ്തുതികള്‍ വരെ കോണ്‍ഗ്രസ് വിരുദ്ധ സമീപനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പ്രതിരോധം. കോട്ടയത്തെ വേദിയടക്കം എ വിഭാഗം പിന്തുണ നല്‍കുമ്പോള്‍ തരൂര് വിരുദ്ധ സമീപനത്തില്‍ ഒന്നിക്കുകയാണ് വിഡി സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടക്കം ഉടനുണ്ടെന്നിരിക്കെ തുടര്‍ വിവാദങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് കെ സുധാകരന്‍. കേരളത്തിലെ സാഹചര്യങ്ങള്‍ ഹൈക്കമാന്റും കരുതലോടെ വിലയിരുത്തുകയാണ്

Related posts:

Leave a Reply

Your email address will not be published.