ഞാന്‍ നില്‍ക്കുന്നത് കോണ്‍ഗ്രസിന് വേണ്ടി സതീശന് മറുപടിയുമായി ശശി തരൂര്‍

1 min read

മലപ്പുറം:കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടയിലും ശശി തരൂരിന്റെ മലബാര്‍ പര്യടനം തുടരുകയാണ്.കോണ്‍ഗ്രസില്‍സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ലെന്ന സതീശന്റെ മുന്നറിയിപ്പിന് അദ്ദേഹം മറുപടി നല്‍കി.കേരള രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല.വിഭാഗീയതയുടെ എതിരാളിയാണ് ഞാന്‍.ഒരു ഗ്രൂപ്പും ഞാന്‍ ഗ്രൂപ്പ് സ്ഥാപിക്കാന്‍ പോകുന്നില്ല.ഒരു ഗ്രൂപ്പുകളിലും വിശ്വാസം ഇല്ല.കോണ്‍ഗ്രസിന് വേണ്ടിയാണ് ഞാനും രാഘവനും നില്‍ക്കുന്നത്..അച്ചടക്ക ലംഘനം നടത്തി എന്നതിന് മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍സമാന്തര പ്രവര്‍ത്തനംഅനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ , തരൂരിന്റെ മലബാര്‍ സന്ദര്‍ശനം പരാമര്‍ശിച്ച് പ്രതികരിച്ചിരുന്നു.അത്തരക്കാരെ
നിര്‍ത്തണ്ടിടത്ത് നിര്‍ത്തും. ഞങ്ങള്‍ നേതൃത്വം നല്‍കുന്നിടത്തോളം കാലം പാര്‍ട്ടിയില്‍വിഭാഗീയ പ്രവര്‍ത്തനംനടത്താന്‍ ഒരാളെയുംഅനുവദിക്കില്ല..മാധ്യമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളെ ഒന്നിനുംകൊള്ളാത്തവരായിചിത്രീകരിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

ഊതിവീര്‍പ്പിച്ചാല്‍ പൊട്ടുന്ന ബലൂണുകളല്ല സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. തിരുവനന്തപുരത്ത് നടന്ന സമരങ്ങളില്‍ എംപിയായ ശശി തരൂര്‍ പങ്കെടുത്തോയെന്നത് മാധ്യമങ്ങള്‍ പരിശോധിക്കൂ. മാധ്യമങ്ങള്‍ മര്യാദയുടെ സീമകള്‍ ലംഘിക്കുന്നു. കെ സുധാകരന്റെ ഇല്ലാത്ത കത്ത് മാധ്യമങ്ങള്‍ കൊണ്ടുവന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഘടകക്ഷി നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളോട് ഹൃദയ ബന്ധമാണുള്ളതെന്നും പാണക്കാട്ടെ ശശി തരൂരിന്റെ സന്ദര്‍ശനത്തിന് കിട്ടിയ സ്വീകരണത്തോട് വിഡി സതീശന്‍ പ്രതികരിച്ചു.

അതേസമയം ശശി തരൂര്‍ മലബാറില്‍ പര്യടനം നടത്തുകയാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തില്‍ നിന്ന് അപ്രഖ്യാപിത വിലക്കുകള്‍ ഉണ്ടെങ്കിലും അതിനെ ലംഘിച്ച് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. സംസ്ഥാന കോണ്‍ഗ്രസില്‍ ഒരു വിഭാഗം അദ്ദേഹത്തോടൊപ്പമുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഉറച്ച പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇന്ന് പാണക്കാട് തറവാട്ടിലെത്തി മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചു. ശശി തരൂരിന്റെ സന്ദര്‍ശനത്തെ നല്ല രീതിയിലാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചത്. ഇതിന് ശേഷം മലപ്പുറം ഡിസിസിയില്‍ എത്തിയ ശശി തരൂരിനെ സ്വീകരിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ മുഹമ്മദ്, ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ എപി അനില്‍കുമാര്‍ തുടങ്ങി പ്രമുഖ നേതാക്കളാരും എത്തിയില്ലെന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരായ ഒരു വിഭാഗത്തിന്റെ നിലപാട് അടിവരയിട്ട് തെളിയിക്കുന്നതായി.

Related posts:

Leave a Reply

Your email address will not be published.