കണ്ണൂര്‍ വിസിയും മേയര്‍ ആര്യയും രാജിവെക്കണം: കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

1 min read

കൊച്ചി: പ്രിയ വര്‍ഗീസുമായി ബന്ധപ്പെട്ട വഴിവിട്ട നിയമനം പുറത്തുവന്ന സാഹചര്യത്തില്‍ കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ രാജിവെക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സമാനമായ വഴിയില്‍ തിരുവനന്തപുരം മേയറും രാജിവയ്‌ക്കേണ്ടതുണ്ട്. വഴിവിട്ട നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നിയമ നിര്‍മാണം എന്തിന് നടത്തുന്നുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ വഴിവിട്ട് എന്ത് ചെയ്‌തെന്നെങ്കിലും പറയാനുള്ള ബാധ്യതയുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. കൊച്ചി നഗരത്തിലെ കാന മൂടാന്‍ പണമില്ലാത്ത സര്‍ക്കാരാണ് നിയമയുദ്ധത്തിനായി കോടികള്‍ മുടക്കുന്നത്. ഗവര്‍ണര്‍മാരെ ചാന്‍സലര്‍മാരായി നിലനിര്‍ത്തുന്ന കേന്ദ്രനിയമം പരിഗണനയില്‍ ഉള്ളതായി അറിയില്ല.

തെലങ്കാനയില്‍ സര്‍ക്കാര്‍ ചെയ്യുന്നത് ആസൂത്രിത നീക്കമാണ്. എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ സംസ്ഥാന ബന്ധമുള്ള സംഭവമാന്നെങ്കില്‍ സിബിഐ അന്വേഷിക്കട്ടേയെന്ന് തീരുമാനിച്ചു കൂടെ? കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാക്കി എംഎല്‍എമാരെ കൂടെക്കൂട്ടിയവരാണ് ഇപ്പോള്‍ ബിജെപി റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നതെന്നും വി മുരളീധരന്‍ പരിഹസിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകില്ലെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്ന് വി മുരളീധരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനായിരുന്നില്ല സര്‍ക്കാരിന് താത്പര്യം. റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വേണ്ടിയാണ് ഭൂമിഏറ്റെടുക്കലെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് താത്കാലികമായി പിന്തിരിയാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related posts:

Leave a Reply

Your email address will not be published.