നെടുമ്പാശ്ശേരിയില്‍ സ്വര്‍ണവേട്ട; കടത്തി കൊണ്ടുവന്നത് കാല്‍പ്പാദത്തോട് ചേ!ര്‍ത്ത് ഒട്ടിച്ച്

1 min read

കൊച്ചി: കാല്‍പ്പാദങ്ങളോട് ചേര്‍ത്ത് ഒട്ടിച്ചു കൊണ്ടുവന്ന 78 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ദില്‍ഷാദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 1,762 ഗ്രാം സ്വര്‍ണമാണ് പേസ്റ്റ് രൂപത്തിലാക്കി കാല്‍പ്പാദത്തോട് ചേര്‍ത്ത് ഒട്ടിച്ചിരുന്നത്. വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്.

കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ തോര്‍ത്തുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ തൃശ്ശൂര്‍ സ്വദേശി ഫഹദ് ആണ് സ്വര്‍ണം കടത്താന്‍ പുതിയ രീതി പ്രയോഗിച്ചത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത ശേഷം പായ്ക്ക് ചെയ്താണ് ഇയാള്‍ കൊണ്ടുവന്നത്. കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ കൂടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗ്ഗത്തിന്റെ ചുരുളഴിഞ്ഞത്. സ്വര്‍ണത്തില്‍ മുക്കിയ അഞ്ച് തോര്‍ത്തുകളാണ് കസ്റ്റംസ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്.

Related posts:

Leave a Reply

Your email address will not be published.