ഉന്നത വിദ്യാഭ്യസമേഖലയില്‍ 100 കോടി രൂപയോളം ഖജനാവിന് നഷ്ടം’ഗവര്‍ണര്‍ക്ക് പരാതി നല്‍കി സന്ദീപ് വാര്യര്‍

1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയില്‍ 100 കോടി രൂപയിലധികം സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ് സംബന്ധിച്ച തെളിവുകളും പരാതിയും ബഹു ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാനെ ദില്ലി കേരള ഹൗസില്‍ സന്ദര്‍ശിച്ച് കൈമാറിയെന്ന് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കി.പോളിടെക്‌നിക് കോളേജുകളില്‍ AICTE അംഗീകരിച്ച യോഗ്യത ഇല്ലാതെ , KAT ഉത്തരവ് നടപ്പാക്കാതെയും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചും 250 പേരിലധികമാണ് സര്‍ക്കാര്‍ പിന്തുണയോടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്നത് . അവരില്‍ പലരും ഇടത് യൂണിയന്‍ നേതാക്കളാണ് . യോഗ്യത ഇല്ലാത്തവര്‍ പഠിപ്പിക്കുമ്പോള്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പുറകോട്ട് പോകുന്നതില്‍ അത്ഭുതമുണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

Related posts:

Leave a Reply

Your email address will not be published.