കര്‍ക്കടകമെത്തി; ഇനി രാമശീലുകളുടെ നാളുകള്‍ |ramayana masam started
1 min readകര്‍ക്കടകമെത്തി; ഇനി രാമശീലുകളുടെ നാളുകള്‍ കര്‍ക്കടക മാസമാണ് രാമായണ മാസമായി ആചരിക്കുന്നത്. ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് കർക്കടകം. ഞായര്‍ മുതല്‍ രാമായണ മാസം തുടങ്ങുകയാണ്. രാമായണ മാസത്തിനായി അമ്പലങ്ങളും വീടുകളും ഒരുങ്ങിക്കഴിഞ്ഞു. രാമശീലുകളാണ് ഇനി അമ്പലങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ഒഴുകിയെത്തുക. രാവിലെ കുളിച്ച് ശുദ്ധമായി വിളക്ക് തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുകയാണ് ചെയ്യുന്നത്. കർക്കിടകമാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണം. ഇതാണ് രാമായണ പാരായണത്തിന്റെ രീതി. രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.#malayalam #month #karkidakam #known #as #ramayana #masam #started #today