സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇനി നിയമനടപടിക്കില്ലെന്ന് പരാതിക്കാരി
1 min readതിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നു പരാതിക്കാരി. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കേസില്‍ സിബിഐ റിപ്പോര്‍ട്ട് തള്ളണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരിതിക്കാരി വ്യക്തമാക്കി.
സോളാര്‍ പീഡന കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഉത്തര മേഖല എഡിജിപിയായിരുന്ന രാജേഷ് ധിവാന്റെ നേത്യത്വത്തില്‍ ഐജി ദിനേന്ദ്ര കശിപായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. കേസ് ഏറ്റെടുക്കാന്‍ സംഘം വിമുഖത കാണിച്ചിരുന്നു. നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടി കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
ഒടുവില്‍ ആറ് കേസുകള്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നിലവില്‍ സംസ്ഥാന പൊലീസ് മേധാവിയായ അനില്‍ കാന്തിന്റെ നേത്യത്വത്തിലുളള പ്രത്യേക സംഘത്തിന് കൈമാറി. ക്രൈം ബ്രാഞ്ച് ലോക്കല്‍ സംഘങ്ങള്‍ ഉള്‍പ്പെടുത്തി. മൊഴി നല്‍കാതെയും തെളിവു നല്‍കാതെയും പരാതിക്കാരി ഒഴിഞ്ഞു മാറി. ഒടുവില്‍ മൂന്നു വര്‍ഷത്തിനിടെ രഹസ്യമൊഴികളെടുത്ത് അന്വേഷണം നടത്തി. തെളിവുകളില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. പക്ഷെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയില്ല. ഒടുവില്‍ അന്വേഷണം സി ബി ഐക്ക് വിട്ടു. സിബിഐക്ക് വിട്ട പെര്‍ഫോമ റിപ്പോര്‍ട്ടിലും ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു.