അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ യുവതി വാഹനാപകടത്തില്‍ മരിച്ചു

1 min read

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവതി മരിച്ചു. പറവൂര്‍ സ്വദേശിനി വിജി (45) ആണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍. വൈകിട്ട് മൂന്നേകാലോടെയാണ് അപകടം.

Leave a Reply

Your email address will not be published.