യുവതിയെ ആശുപത്രിയിലാക്കാന്‍ കാട്ടിലൂടെ ചുമന്നത് 10 കിലോമീറ്റര്‍

1 min read

മൂന്നാര്‍: പനി ബാധിച്ച് അവശനിലയിലായ ആദിവാസിയുവതിയെ ബന്ധുക്കളും പഞ്ചായത്ത് വൈസ് പ്രസിഡന്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത് 10 കിലോമീറ്റര്‍ മഞ്ചലില്‍ ചുമന്ന്. ഇടമലക്കുടി പഞ്ചായത്തിലെ മീന്‍കൊത്തി സ്വദേശി പാശി മുത്തുവിന്റെ ഭാര്യ വള്ളി(38)യെയാണു ബന്ധുക്കള്‍ മഞ്ചലില്‍ ചുമന്നു മാങ്കുളം ആനക്കുളത്തെത്തിച്ചത്.

പിന്നീട് ഇവിടെ നിന്നു വാഹനത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരാഴ്ചയായി പനി പിടിച്ചു വീട്ടില്‍ കിടപ്പിലായിരുന്നു വള്ളി. ആദിവാസിക്കുടിയില്‍ കനത്ത മഴയായിരുന്നതിനാല്‍ നടന്ന് സൊസൈറ്റിക്കുടിയിലെ ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായി. തനിയെ നടന്നുപോകാന്‍ പറ്റാതായി. തുടര്‍ന്നാണു കമ്പിളി കൊണ്ടുണ്ടാക്കിയ മഞ്ചലില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ഇവരെ ചുമന്നു കാട്ടിലൂടെ നടന്ന് ആനക്കുളത്ത് എത്തിച്ചത്. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ രാജമല പുല്ലുമേട് മുതല്‍ സൊസൈറ്റിക്കുടി വരെ മാത്രമേ റോഡ് ഉള്ളൂ.

Related posts:

Leave a Reply

Your email address will not be published.