കാണാന്‍വയ്യെന്ന് സാക്ഷി, കാണിച്ചുതരാമെന്ന് കോടതി; കളവു പൊളിഞ്ഞു, ജോലി പോയി

1 min read


മണ്ണാര്‍ക്കാട് (പാലക്കാട്) ന്മ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതു കണ്ടെന്നു പൊലീസിനു മൊഴി നല്‍കിയ 29–ാം സാക്ഷി മുക്കാലി കോട്ടപ്പുറത്ത് വീട്ടില്‍ സുനില്‍കുമാര്‍ കോടതിയിലെത്തിയപ്പോള്‍ വാക്കുമാറി. തുടര്‍ന്നു കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വ്യക്തമല്ലെന്നായി. ഇതോടെ കാഴ്ചശേഷി പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. പൂര്‍ണ കാഴ്ചശേഷിയുണ്ടെന്നു പരിശോധനയില്‍ വ്യക്തമായതോടെ സുനില്‍കുമാറിനോട് ഇന്ന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

ആരേ!ാഗ്യവാനായ വ്യക്തിയുടെ കാഴ്ച സുനില്‍കുമാറിനുണ്ടെന്ന റിപ്പേ!ാര്‍ട്ട് പെ!ാലീസ് മുഖേന കേ!ാടതിക്ക് ഇന്നലെ രാത്രി കൈമാറി. ഇതിനിടെ, കൂറുമാറിയ സാക്ഷിയെ താല്‍ക്കാലിക വനം വാച്ചര്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ജോലിക്ക് യോഗ്യനല്ലാത്തതു കൊണ്ടാണു പിരിച്ചുവിട്ടതെന്നു ഭവാനി റേഞ്ച് ഓഫിസര്‍ ആശാലത പറഞ്ഞു.

ഇന്നലെ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ സുനില്‍കുമാറിനു പുറമേ 31–ാം സാക്ഷി ദീപുവും മൊഴി മാറ്റി. കേസില്‍ ഇതുവരെ കൂറു മാറിയവരുടെ എണ്ണം ഇതോടെ പതിനാറായി. ആനവായ് ഫോറസ്റ്റ് സ്റ്റേഷനു! മുന്‍പിലൂടെ ആള്‍ക്കൂട്ടം മധുവിനെ കൊണ്ടുവരുന്നതിന്റെയും അവിടെ നിന്നു സുനില്‍കുമാര്‍ ജീപ്പില്‍ കയറി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണു കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്. ‘ദൃശ്യത്തില്‍ കാണുന്നത് താങ്കളല്ലേ’ എന്ന്, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ചോദിച്ചപ്പോള്‍ വ്യക്തമാകുന്നില്ലെന്നായിരുന്നു മറുപടി.

Related posts:

Leave a Reply

Your email address will not be published.