നിതീഷും ചാടിയാല്‍ ഇന്‍ഡ് മുന്നണി തവിടുപൊടിയാവും

1 min read

നിതീഷ് വീണ്ടും കളം മാറ്റുമോ, കോണ്‍ഗ്രസ് മുന്നണി പ്രതിസന്ധിയില്‍

ഏത് സമയത്ത് ഏത് കളര്‍ഷര്‍ട്ട് ധരിക്കണമെന്ന് നിതീഷ് കുമാറിനറിയാം. അദ്ദേഹം പഴയ സോഷ്യലിസ്റ്റുകളെ പോലെ കോണ്‍ഗ്രസ് വിരുദ്ധനാണ്. മുസ്ലിം വോട്ട് ബാങ്ക് കൊണ്ടുനടക്കാനുമറിയാം. അല്പം മതേതരനുമാണ്. ബി.ജെ.പിയുമായി കൂട്ടുകൂടുന്നതില്‍ വൈമുഖ്യവും കാണിക്കില്ല, ഘടക കക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കുകയുമില്ല. പിന്നെ നല്ല ഭരണാധികാരിയുമാണ്.

നിതീഷിന്റെ ജെ.ഡിയു ഇന്‍ഡ് സഖ്യം വിട്ട് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന സൂചന വന്നിരിക്കുകയാണ്. ലാലുവുമായി പിണങ്ങിക്കഴിയുകയായിരുന്ന നിതീഷിന് അദ്ദേഹത്തിന്റെ മകന്റെ കൂടെ ഒരുമിച്ച് ഭരിക്കുന്നതിനും മടിയുണ്ടായിരുന്നില്ല. കൂര്‍മ്മബുദ്ധിമാനുമാണ് അദ്ദേഹം. ലാലുവിന് മകനെ മുഖ്യമന്ത്രിയാക്കുകയാണ് ആഗ്രഹം. ആ ആഗ്രഹം നേടാന്‍ താന്‍ സഹായി്ച്ചുകൊടുത്താല്‍ അച്ഛനും മക്കളും ചേര്ന്ന് തന്നെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാക്കാനും സമ്മര്‍ദ്ദം ചെലുത്തുമെന്ന് നിതീഷിനറിയാമായിരുന്നു.

ബി.ജെ.പിയെ ഒഴിവാക്കി തേജസ്വിയാദവിനെ ഉപമുഖ്യമന്ത്രിയാക്കി ജെ.ഡി.യു. ആര്‍ജെ.ഡി മന്ത്രിസഭ വന്നപ്പോള്‍ തന്നെ നിതീഷിന്റ നീക്കം മനസ്സിലായതാണ്. കര്ണാടകത്തില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ പ്രതിപക്ഷ സഖ്യം ഉണ്ടാക്കാന്‍ മുന്നില്‍ നിന്നത് നിതീഷാണ്. മമതയും കേജരിവാളും വേറെ നിലയ്ക്കും ചില നീക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഒടുവില്‍ തേജസ്വി യാദവിന് മുഖ്യമന്ത്രിയാകണമെങ്ങില്‍ മുഖ്യമന്ത്രിയായ നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്തഥിയോ സഖ്യത്തിന്റെ കണ്‍വീനറോ ആക്കണമെന്ന് അറിയാവുന്നലാലു പ്രസാദ ്‌യാദവും മക്കളും ആര്.ജെ.ഡിയും അതു തന്നെ വാദിച്ചു. നിതീഷായിരുന്നു ഇടക്കാലത്ത് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. അതായിരുന്നു നിതീഷന്റെ ട്രിക്ക്. നിതീഷ് പോയിട്ടുവേണം ലാലുവിന് മകനെ മുഖ്യമന്ത്രിയാക്കാന്

കാര്യങ്ങള്‍ പിന്നെ നിതീഷ് വിചാരിച്ച പോലെ നടന്നില്ല. കോണ്‍ഗ്രസ് തങ്ങളുടെ മുട്ടാപ്പോക്ക് തുടങ്ങി. നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോയിട്ട് സഖ്യം കണ്‍വീനര്‍പോലും ആക്കിയില്ല. അതേ സമയം ബിഹാറിലെമുഖ്യമന്ത്രി ട സ്ഥാനമൊഴിഞ്ഞുകൊടുക്കണമെന്ന് ലാലുവിന്റെ ആവശ്യം ശക്തമാവുകയും ചെയ്തു.. നിതീഷ് പ്രധാനമന്ത്രിയായാലും കണ്‍വിനറായാലും ഇല്ലെങ്കിലും തേജസ്വിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിലേക്ക് ലാലുവിന്റെ ആര്‍.ജെ.ഡി നീങ്ങുകയാണ്.

അപ്പോഴാണ് നിതീഷിന് പുതിയ ബുദ്ധി ഉദിച്ചത്. ഇനി ബി.ജെ.പിയുടെ കൂടെ കൂടാം. ബി.ജെ.പി നിതീഷിനെ ഇനി തിരിച്ചെടുക്കില്ലെന്ന് പ്രഖ്യാപിച്ചതാണ്. എന്നാലും നിതീഷ് വലയിട്ട് നോക്കി. ബി.ജെ.പിക്കു ംകാര്യങ്ങള്‍ അത്രയെളുപ്പമല്ല എന്നറിയാം. ബിഹാറിലെ 40 ലോകസഭാ സീറ്റില്‍ 40 ഉം പിടിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ജിതിന്‍ റാം മാഞ്ചി, ചിരാഗ് പസ്വാന്‍, രാംവിലാസ് പസ്വാന്‍െ സഹോദരന്‍ പശുപതി കുമാര്‍ പരസ് എന്നിവരൊക്കെ കൂട്ടിനുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച 17ല്‍ 17 കിട്ടിയപ്പോള്‍ സഹായത്തിന് നിതീഷിന്റെ വോട്ടുണ്ടായിരുന്നു. 40 സീറ്റില്‍ 2532 സീററില്‍ മുന്നണിക്ക് ജയിക്കാമെങ്കിലും നിതീഷ് കൂടെയുണ്ടെങ്കില്‍ തൂത്തുവാരമെന്ന് ബിജെ.പിയും കരുതി.

ബി.ജെ.പിക്ക് അതിനേക്കാള്‍ പ്രധാനം കോണ്‍ഗ്രസിന്റെ ഇന്ത്യാമുന്നണിയെ തവിടുപൊടിയാക്കലാണ്. നിതീഷ് കോണ്‍ഗ്രസ് സഖ്യം വിട്ട് ബി.ജെ.പി സഖ്യത്തിലേക്ക് വന്നാല്‍ ഇന്ത്യ മുഴുവന്‍ അത് കോണ്‍ഗ്രസ്ിന് സൈക്കളോജിക്കല്‍ ആയ തിരിച്ചടി ആവും. ഇലക്ഷനു മുന്നേ കോണ്‍ഗ്രസിന് തോറ്റെന്ന് സമ്മതിക്കേണ്ട സ്ഥിതിയാവും. അതുകൊണ്ടാണ് നിതീഷിനെ കൂട്ടുന്നതില്‍ വൈമുഖ്യമുണ്ടെങ്കിലും കോണ്‍ഗ്രസിന് പണി കൊടുക്കാന്‍ രണ്ടും കല്പിച്ച നിതീഷിനെ കൂട്ടാന്‍ ബി.ജെ.പി തയ്യാറാവുന്നത്. നിതീഷ് വന്നാല് നോക്കാമെന്ന അമതി ഷായും വാതിലുകള്‍ അടച്ചിട്ടില്ലെന്ന് സുശീല്‍ മോദിയും പറഞ്ഞത് വെറുതെയല്ല്. നിതീഷ് ബി.ജെ.പി പാളയത്തിലേക്ക് വന്നാല്‍ ഇന്ത്യ മുന്നണി പൊളിഞ്ഞ് പാളീസാകും. തിരഞ്ഞെടുപ്പിനെ നേരിടാന്‍ വരെയുളള അവരുടെ ആത്മിവിശ്വാസം ഇല്ലാതാകും.. എന്തു സംഭവിക്കുമെന്ന് രണ്ടു ദിവസത്തിനുള്ളില്‍ അറിയാം.

Related posts:

Leave a Reply

Your email address will not be published.