വിജയ് പോയാല്‍ ഗുണം ആര്‍ക്ക്?

1 min read

ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്!

കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള അന്യഭാഷ നടനാരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് ഇളയദളപതി വിജയ് എന്നത് എല്ലാവര്‍ക്കും അറിയാം. മലയാളത്തില്‍ സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കില്‍ പോലും വിജയുടെ തമിഴ് ചിത്രങ്ങള്‍ കേരളത്തിലും വലിയ തരംഗമുണ്ടാക്കാറുണ്ട്.

ഇപ്പോള്‍ സിനിമ തന്നെ ഉപേക്ഷിക്കുകയാണെന്ന തീരുമാനത്തിലേക്ക് നടനെത്തിയതിനെ പറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പറഞ്ഞ് തന്റെ പാര്‍ട്ടിയുടെ പേരടക്കം താരം കഴിഞ്ഞ ദിവസം പങ്കുവെച്ചു. തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച വിജയ്ക്ക് തമിഴ്നാട്ടിലും കേരളത്തിലും വലിയ സ്വീകരണം ലഭിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ശക്തമാവുകയാണ്.

അങ്ങനെ വിജയ് സിനിമ വിട്ടിട്ട് പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. സിനിമയില്‍ ഇത് ഗുണം ചെയ്യാന്‍ പോകുന്നത് ആര്‍ക്ക് ആയിരിക്കുമെന്നൊരു ചോദ്യമാണ് സമൂഹമാധ്യമങ്ങല്‍ലൂടെ ഉയര്‍ന്ന് വന്നത്. അജിത്തിന് ആകില്ലെന്നാണ് ഒരാള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്. കാരണം അജിത്ത് അധികം സിനിമകളൊന്നും ഇനി ചെയ്യാന്‍ പോകുന്നില്ല. വിജയ് എന്ന നടന്റെ രാഷ്ട്രീയപ്രവേശനം ഏറ്റവും ഗുണം ചെയ്യാന്‍ പോകുന്നത് സൂര്യയ്ക്ക് ആകുമെന്നാണ് മറ്റൊരു പക്ഷം.

വിജയ്‌യുടെ അത്ര ഫാന്‍ ഫോളോ ഒന്നും ഇല്ലെങ്കിലും ഇനി വരുന്ന സിനിമകള്‍ കൊണ്ട് അത് ഉണ്ടാകുമെന്നാണ് അതിന് കാരണമായി പറയുന്നത്. എന്നാല്‍ വിജയ് മാറിയിട്ട് വേണ്ട സൂര്യക്ക് ഗുണം കിട്ടാനെന്നാണ് സൂര്യയുടെ ആരാധകരും പറയുന്നത്. വിജയേക്കാള്‍ എത്രയോ നല്ല നടന്‍ ആണെന്ന് സൂര്യ നേരത്തെ തന്നെ തെളിയിച്ച് കഴിഞ്ഞു. ചിലപ്പോള്‍ ഇതിലൂടെ കുറച്ചെങ്കിലും ഗുണം കിട്ടുക ശിവകാര്‍ത്തികേയനു ആവുമെന്നാണ് ചിലരുടെ നിരീക്ഷണം. സൂര്യ ഒരേ ടൈപ് പടങ്ങള്‍ എടുത്തു ഫാന്‍സിനെ തൃപ്തിപ്പെടുത്തി ജീവിക്കുന്ന ആളല്ല. അയാള്‍ വ്യത്യസ്തവും, കാലിക പ്രസക്തി ഉള്ളതുമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന നടനണ്. അയാള്‍ക്ക് ഫാന്‍സ് കുറഞ്ഞാലും പ്രശ്നമൊന്നുമില്ല. ഇനിയും നല്ല സിനിമകളുമായി വരും.

എന്നാല്‍ വിജയ് അങ്ങനെയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം സിനിമ പൂര്‍ണമായി ഉപേക്ഷിച്ചിട്ട് വിജയ് പോകുന്നു എന്നത് ഉള്‍കൊള്ളാന്‍ ആരാധകര്‍ക്കും സാധിക്കുന്നില്ല. നിലവില്‍ തെലുങ്കിലടക്കം പല പ്രമുഖരായ താരങ്ങളും അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമാണ്. അതുപോലെ രണ്ടും ഒരുമിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കണമെന്നാണ് വിജയിയോട് ആരാധകര്‍ പറയുന്നത്. ആരെക്കെ ഉണ്ടേലും ഇല്ലേലും രണ്ട് കൊല്ലം കൂടുമ്പോള്‍ ഒരു അജിത് പടം വന്നാലും അത് ടോപ്പായി തന്നെ നില്‍ക്കും. സൂര്യ ഒന്നും അജിത്തിന് ഒപ്പമോ അജിത്തിനെ കടത്തി വെട്ടാനോ ഒന്നും പോണില്ല. അജിത്തിന്റെ സ്റ്റാര്‍ഡം വേറെ ലെവല്‍ ആണെന്നാണ് അജിത്ത് ആരാധകര്‍ പറയുന്നത്.

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള രേഖകള്‍ സമര്‍പ്പിച്ചിരിക്കുകയാണ് താരം. വിജയാണ് പാര്‍ട്ടി ചെയര്‍മാന്‍. ഇന്ത്യയില്‍ ശക്തമായ ജാതി മത രാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തിക്കുമെന്നാണ് നടന്‍ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി രജിസ്ട്രേഷന്‍ പൂര്‍ത്തിയായാലും 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെ. വിപുലമായ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ പാര്‍ട്ടിയെ ശക്തമാക്കുകയാണ് ആദ്യ ലക്ഷ്യം. തുടര്‍ന്ന് 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും. താന്‍ നിലവില്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും വാര്‍ത്താക്കുറിപ്പില്‍ നടന്‍ അറിയിച്ചിരിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.