ദി കിംഗിലെ ഡയലോഗുകൾ രൺജി പണിക്കർ ഇതുവരെ ഉപയോഗിക്കാത്തത്

1 min read

ദി കിംഗിലെ ഡയലോഗുകളുടെ അർത്ഥം ഡിക്ഷണറി നോക്കിയാണ് കണ്ടുപിടിക്കുന്നത്.

1995 ലെ ദീപാവലി റിലീസായി എത്തിയ ചിത്രമാണ് ദി കിംഗ് … 200 ദിവസത്തിലധികം തിയേറ്ററുകളിൽ ഓടിയ ഒരു പൊളിറ്റിക്കൽ ത്രില്ലർ … ആ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനും ദി കിംഗിനായിരുന്നു. മമ്മൂട്ടിയായിരുന്നു നായകൻ.. . ജില്ലാ കളക്ടർ ജോസഫ് അലക്സ് ഐ.എ.എസ്. ആയാണ് മമ്മൂട്ടി എത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി തിരക്കഥ എഴുതിയത് രൺജി പണിക്കരായിരുന്നു.

ചിത്രത്തിലെ ഇംഗ്ലീഷ് ഡയലോഗുകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ദി കിങിന്റെ അസോസിയേറ്റ് ഡയറക്ടറായ വാസുദേവൻ ഗോവിന്ദൻകുട്ടി. ഒരുപാട് ഇംഗ്ലീഷ് ഡയലോഗുകൾ ചിത്രത്തിൽ ഉണ്ടായിരുന്നു. രൺജി പണിക്കർ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകളാണ് ഈ സിനിമയിലുള്ളത്. ഡിക്ഷണറി നോക്കിയാണ് ചില വാക്കുകളുടെ അർത്ഥം കണ്ടുപിടിക്കുന്നത്.. 

വാസുദേവൻ ഗോവിന്ദൻകുട്ടി പറയുന്നു.. 

ബോംബും ബോംബ് സ്ഫോടനവും ബഹളവും ഒക്കെയുള്ള സിനിമയാണ്. ഡയലോഗിന്റെ ഒരു അയ്യരുകളി.. ഓരോ ദിവസത്തെയും സീനുകൾ രാവിലെ മാത്രമേ കിട്ടുകയുള്ളൂ.. രാത്രി മുഴുവനിരുന്ന് എഴുതിയിട്ട് രാവിലെ തരും. അത് അഭിനേതാക്കൾക്ക് വായിച്ചു കൊടുക്കണം. പ്രോംപ്റ്റ് നോക്കി വായിക്കുന്നതിനു മുൻപ് പല പദങ്ങളുടെയും അർത്ഥം ഡിക്ഷണറി നോക്കി കണ്ടുപിടിക്കും. വാസുദേവൻ ഗോവിന്ദൻകുട്ടി വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.