ഗോവിന്ദന്‍ പറയുന്നതും ഷംസീര്‍ പറയാത്തതും

1 min read

താങ്കള്‍ വിശ്വാസിയാണോ? ഉത്തരം പറയാതെ ഷംസീര്‍

താങ്കള്‍ വിശ്വാസിയാണോ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് ചോദിച്ചാല്‍ അദ്ദേഹം നിസ്സംശയം ഉത്തരം പറയും, അല്ല ഞാന്‍ വിശ്വാസിയല്ല. എന്നാല്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ നിയമസഭാ സ്പീക്കറോട് ചോദിച്ചാല്‍ അദ്ദേഹം ഉത്തരം പറയില്ല. അദ്ദേഹം പരീക്ഷയെഴുതുമ്പോള്‍ ശരാശരി വിദ്യാര്‍ഥിയായിരിക്കാം. എന്നാല്‍ മാദ്ധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അദ്ദേഹം ബുദ്ധിമാനാണ്. ഞാനോരു ശരാശരിക്കാരനാണ് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാറില്ല. എന്നായിരുന്നു ഷംസീറിന്റെ മറുപടി. പക്ഷേ ശരാശരിക്കാരന്‍ തെറ്റായ ഉത്തരം എഴുതിയാല്‍ അത് അനുഭവിക്കേണ്ടിവരിക ഇവിടത്തെ സമൂഹമായിരിക്കും എന്നത് അദ്ദേഹം മറക്കുന്നു എന്നതാണ് സത്യം.

ഞാന്‍ ഹിന്ദുവല്ല എന്നു പറയാന്‍ തന്റെടം കാണിക്കുന്ന എം.വി.ഗോവിന്ദന്‍ എന്ന ഹിന്ദുമത കമ്യൂണിസ്‌ററിന്റെ ചങ്കൂറ്റം മുസ്ലിം കമ്യൂണിസ്റ്റായ ഷംസീറിനില്ല. ദേവസ്വം ബോര്‍ഡിലേക്കുളള പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ ഹിന്ദുവാകുന്ന ഗോവിന്ദന്‍ പിന്നീടെല്ലാം സമയങ്ങളിലും ഹിന്ദുവിരുദ്ധനാകുന്നു.

ഇസ്ലാമാണ് മികച്ച മതമെന്നും അത് യുക്തിഭദ്രമെന്നും ലോകത്തില്‍ ഇസ്ലാമിലാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതത്വമുള്ളതെന്നും പറയുന്ന ഷംസീറിനെ ഹിന്ദുവിന്റെ കാര്യം വരുമ്പോള്‍ മാത്രം ശാസ്ത്രാവബോധം വരുന്നു. ഇസ്ലാമിന്റെ കാര്യം വരുമ്പോള്‍ വിശ്വാസം വരുന്നു. ഇതാണ് കമ്യൂണിസത്തിലെ ഭൗതിക വാദം.

ഗോവിന്ദനോ. ഗോവിന്ദന്‍ പറയുന്നത് ഗണപതി മിത്താണെന്നാണ്. എന്നാല്‍ അല്ലാഹു വിശ്വാസികളെ സംബന്ധിച്ച് ദൈവികമായാണ്രേത അവതരിപ്പിക്കപ്പെട്ടത്. സംഘടിത വോട്ട് ബാങ്കിന് മുന്നില്‍ കവാത്തു മറക്കുന്ന ഗോവിന്ദന്‍ ഹിന്ദുക്കളെ അപമാനിക്കുന്നതില്‍ ഒരു കുറവും വരുത്തുന്നില്ല.

ഏതായാലും എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യമായി ചോദിച്ചതുപോലെ സ്വര്‍ഗത്തില്‍ പോയാല്‍ ഹൂറിമാരുണ്ടെന്ന് കാര്യം ശാസ്ത്രീയമായി തെളിയിച്ചതാണോ എന്ന ചോദ്യത്തിന്‍ ഷംസീറിനും ഗോവിന്ദനും ഉത്തരമില്ല. ഒരു പാര്‍ട്ടി ഇത്രയും അധ:പതിക്കാമോ?

ഹിന്ദുവിന്റെ കാര്യം വരുമ്പോള്‍ ഭരണഘടന പറഞ്ഞ ശാസ്ത്രാവബോധം വളര്‍ത്തണം. ഇസ്ലാമിനെ ക്കുറിച്ച് ചോദിച്ചാല്‍ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന ഭരണഘടനാ വാചകം ക്വാട്ട് ചെയ്യണം. ഇതാണ് ഷംസീറിന്റെ നിലപാട്.

ഗണപതി മിത്താണെന്ന് പറയുന്നതവര്‍ എന്തിനാണ് ക്ഷേത്രങ്ങളുടെ അധികാരത്തില്‍ കയറി ഇരിക്കുന്നത്.

സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഇം.എം.എസ് നമ്പൂതിരിപ്പാട് മുസ്ലിംസ്ത്രീകള്‍ നേരിടുന്ന മതപരമായ സാമൂഹ്യ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയതോര്‍മ്മയില്ലെ. അന്ന് അതിനെ എതിര്‍ത്ത മുസ്ലിം ലിഗ് മതമൗലിക വാദികളുടെ കൂടെയായിരുന്നു. രണ്ടും കെട്ടും മൂന്നും കെട്ടും ഇ.എം.എസിന്റെ ഓളേം കെട്ടും എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. ഇപ്പോള്‍ ഇ.എം.എസിനെ നിങ്ങള്‍ തള്ളിപ്പറയുകയാണോ. മുസ്ലിംലീഗിന്റെ വാദമാണോ നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഏകീകൃത സിവില്‍ കോഡിനെ നിങ്ങള്‍ എതിര്‍ക്കുന്നത്. ഏകീകകൃത സിവില്‍ കോഡ് വേണമെന്നല്ലേ ഇ.എം.എസും സി.പി.എമ്മും അന്ന് പറഞ്ഞിരുന്നത്. ഭീകര സംഘടനായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ പഴയ പി.എഫ്.ഐ കാഡര്‍മാരെ സി.പി.എമ്മിലേക്കാകര്ഷിക്കാനാണോ നിങ്ങള്‍ ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുകയും ഹിന്ദു ആരാധന ബിംബങ്ങളെയെല്ലാം അവഹേളിക്കുകയും ചെയ്യുന്നുത്.

ഒരു യഥാര്‍തഥ കമ്യൂണിസറ്റുകാരാനാകാന്‍ ശ്രമിക്കുന്ന എം.വിഗോവിന്ദന്‍ താനൊരു ഹിന്ദുവിശ്വാസിയല്ലെന്ന് പറയുമ്പോള്‍ എന്തുകൊണ്ടാണ് സ്പീക്കര്‍ എ.എന്‍ ഷംസീറിന് ഞാനൊരു ഇസ്ലാം വിശ്വാസിയല്ലെന്ന് പറയാന്‍ ചങ്കുറപ്പ് ഉണ്ടാകാത്തത്. ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ധൈര്യം വരുന്നത്.

കമ്യൂണിസ്റ്റുകാര്‍ക്ക് വിശ്വാസികളാകാന്‍ കഴിയുമോ? അപ്പോള്‍ അതെന്തുവിശ്വാസമാണ്.

നിങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായി രക്തസാക്ഷി മണ്ഡപങ്ങളുണ്ടാക്കി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നില്ലേ. രക്തസാക്ഷികള്‍ സിന്ദാബാദ്, രകത പതാക സിന്ദാബാദ്, രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്ന ഞങ്ങളിലൂടെ. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചാല്‍ രക്തസാക്ഷി ഉയര്‍ത്തെഴുന്നേറ്റു വരുമോ.
അതിന് ശാസ്ത്രീയമാണോ. നിങ്ങള്‍ പറയുന്ന അതിലെ ശാസ്ത്രീയത് അങ്ങനെ മുദ്രാവാക്യം വിളിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പ്രേരണയും ആവേശവും പ്രചോദനവും കിട്ടുമെന്നായിയിരിക്കും. അതാണ് നിങ്ങളുടെ ശാസത്രീയത്. അതേ പോലെ വിശ്വാസിക്ക് അങ്ങനെ പലതും കിട്ടുന്നുണ്ടാക്ും. അത് അയാളുടെ വിശ്വാസം. അതു തന്നെയാണ് അതിലെ ശാസ്ത്രീയത്.

ഷംസീറെ, നിങ്ങളൈാരു കടുത്ത വര്‍ഗീയ വാദിയും അന്യ്മത വിദ്വേഷിയും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ആളുമാണെന്ന് പറ്ഞ്ഞാല്‍, നിങ്ങളിതുവരെ പറഞ്ഞത് പ്രകാരം ശരിയാണ്. അല്ലെന്ന് പറയാന്‍ താങ്കള്‍ തിരുത്തണം, പശ്ചാത്തപിക്കണം.

Related posts:

Leave a Reply

Your email address will not be published.