എന്‍എസ്എസ് നാമജപയാത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

1 min read

ഒന്നാം പ്രതി എന്‍എസ്എസ് വൈസ് പ്രസിഡന്റ്

സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം എന്‍എസ്എസ് തിരുവനന്തുരത്ത് നാമജപയാത്ര നടത്തിയതിനെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഒന്നാം പ്രതിയും, കൂടെയുണ്ടായിരുന്ന ആയിരത്തിലധികം പേര്ഡക്കെതിരെയുമാണ് കേസ്. കന്റോണ്‍മെന്റ് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. കേസിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത് വന്നു. ഇങ്ങനെ ആണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്ക് എതിരെയും കേസ് എടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ പ്രശ്‌നത്തിലെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.