കടന്നല്‍ ആക്രമണത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് പരിക്ക്

1 min read

കുമളി: വണ്ടിപ്പെരിയാറിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികള്‍ക്ക് കടന്നല്‍ ആക്രമണത്തില്‍ പരിക്കേറ്റു. അഞ്ചുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എ.വി.ടി കമ്പനിയുടെ ഉടമസ്ഥതയിലെ വണ്ടിപ്പെരിയാര്‍ പേക്കാനം എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.

വണ്ടിപ്പെരിയാര്‍ സ്വദേശികളായ അയ്യപ്പന്‍ (36), രാജേഷ് കണ്ണന്‍ (40), ചിന്നതമ്പി (50), സെല്‍ വകുമാര്‍ (36), അന്‍പരശന്‍ (37), എന്നിവര്‍ക്കാണ് പരിക്കേറ്റത്. അയ്യപ്പന്‍, രാജേഷ് കണ്ണന്‍, ചിന്നതമ്പി എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്.

കൂട് ഇളകിയതോടെ കൂട്ടമായെത്തിയ കടന്നല്‍ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തീയിട്ടാണ് തൊഴിലാളികള്‍ കടന്നല്‍ കുത്തേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

Related posts:

Leave a Reply

Your email address will not be published.