പഠനയാത്രകളിനി കെഎസ്ആര്‍ടിസി ബസ്സിലാക്കണം നടി രഞ്ജിനി
1 min readകൊച്ചി: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെ.എസ്.ആര്‍.ടി.സി ബസിലാക്കണമെന്ന് നടി രഞ്ജിനി. ‘സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം എന്നാണ് സര്‍ക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യര്‍ഥന. ഇത് കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആര്‍.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും’ നടി ഫേസ്ബുക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ നിലനില്‍ക്കെ, സ്വകാര്യ ബസുകള്‍ ഫ്‌ലാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇവര്‍ പറഞ്ഞു. 2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്നും നടി ചോദിച്ചു.
കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്നും വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശം എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
2020 മാര്‍ച്ച് 2 ലെ ഉത്തരവില്‍ കൂടുതല്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കണം.
അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
സഭവത്തില്‍ നടി രെഞ്ചിനിയുടെ പ്രതികരണം ഇങ്ങനെ
5 വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത റോഡപകടത്തില്‍ കേരളം അതീവ ദുഃഖത്തിലാണ്. കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉള്ളപ്പോള്‍ സ്വകാര്യ ബസുകള്‍ ഫ്‌ലാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിച്ച് ഓടിക്കുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം എന്നാണ് സര്‍ക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യര്‍ത്ഥന. ഇത് കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആര്‍.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും. 2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു