ദളിത് സ്ത്രീ വെള്ളം കുടിച്ചു, കുടിവെള്ള ടാങ്ക് ?ഗോമൂത്രം കൊണ്ട് കഴുകി ഉന്നതജാതിക്കാര്‍; അന്വേഷണം

1 min read

മൈസൂരു: ദളിത് വിഭാഗത്തില്‍പെട്ട സ്ത്രീ വെള്ളം കുടിച്ചതിനെ തുടര്‍ന്ന്, കുടിവെള്ള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഉന്നതജാതിക്കാര്‍. ചാമരാജ ന?ഗറിലെ ഹെഗോത്തറ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.

ശനിയാഴ്ചയാണ് സംഭവം. മറ്റൊരു ഗ്രാമത്തില്‍ നിന്നും വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഹെഗറ്റോറയിലെത്തിയതായിരുന്നു ഈ സ്ത്രീ. കുടിവെള്ള ടാങ്കിനോട് ചേര്‍ന്നുള്ള പൈപ്പില്‍ നിന്ന് ഇവര്‍ വെള്ളം കുടിച്ചു. ഇത് കണ്ടതിനെ തുടര്‍ന്നാണ് ഉന്നത ജാതിയില്‍ പെട്ടവര്‍ വാട്ടര്‍ടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞ് ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ചത്. സംഭവം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാരും സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചുളള റിപ്പോര്‍ട്ട് തഹസില്‍ദാറിന് നല്‍കും.

വാട്ടര്‍ ടാങ്ക് പൊതുവായി സ്ഥാപിച്ചിട്ടുള്ളതാണെന്നും അതില്‍നിന്ന് ആര്‍ക്ക് വേണമെങ്കിലും വെളളം കുടിക്കാമെന്നും അധികൃതര്‍ ഗ്രാമവാസികളെ അറിയിച്ചു. വെള്ളം കുടിച്ച സ്ത്രീയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി പരാതി തയ്യാറാക്കാന്‍ ശ്രമിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. വാട്ടര്‍ ടാങ്ക് ശുദ്ധീകരണം നടന്നതായി ദൃക്‌സാക്ഷികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തഹസീല്‍ദാര്‍ ബസവരാജു പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.