മുസ്ലീം പള്ളിയുടെ ആകൃതിയില്‍ വെയിറ്റിംഗ് ഷെഡ്; ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും ബിജെപി എംപി
1 min readബംഗളൂരു: മൈസൂരിലെ ഒരു ബസ് സ്റ്റോപ്പിലുള്ള വെയിറ്റിംഗ് ഷെഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ബിജെപി എംപിയുടെ പ്രഖ്യാപനം വിവാദത്തിലായി. വെയിറ്റിംഗ് ഷെഡിന്റെ ആകൃതി മുസ്ലീം പള്ളികളുടേതിന് സമാനമായതിനാല്‍ പൊളിച്ചുനീക്കുമെന്നായിരുന്നു പ്രഖ്യാപനം. മൈസൂര്‍ എം പി പ്രതാപ് സിംഹയാണ് വിവാദത്തില്‍ ആയിരിക്കുന്നത്. നാല് ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചുമാറ്റാനാണ് എംപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മൈസൂര്‍ ഊട്ടി റോഡിലെ വെയിറ്റിംഗ് ഷെഡിനെക്കുറിച്ചായിരുന്നു പ്രതാപ് സിംഹയുടെ പ്രഖ്യാപനം. ഞാന്‍ അത് സോഷ്യല്‍ മീഡിയയില്‍ കണ്ടു. വെയിറ്റിംഗ് ഷെഡിന് രണ്ട് തരം താഴികക്കുടങ്ങളുണ്ട്, നടുവില്‍ വലുതും അതിനോട് ചേര്‍ന്നുള്ളത് ചെറുതുമാണ്. അതൊരു മസ്ജിദ് മാത്രമാണ്. മൂന്ന്‌നാല് ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ ഞാന്‍ എഞ്ചിനീയര്‍മാരോട് പറഞ്ഞിട്ടുണ്ട്. അവര്‍ ഇല്ലെങ്കില്‍, ഞാന്‍ ഒരു ജെസിബി എടുത്ത് പൊളിക്കും. പ്രതാപ് സിംഹ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
പ്രതാപ് സിംഹയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍?ഗ്രസ് രം?ഗത്തെത്തി. ഇത് മൈസൂരു എംപിയുടെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ സലിം അഹമ്മദ് പ്രതികരിച്ചു. താഴികക്കുടങ്ങളുള്ള സര്‍ക്കാര്‍ ഓഫീസുകളും അദ്ദേഹം പൊളിക്കുമോ എന്നും സലിം അഹമ്മദ് ചോദിച്ചു.