അഖിലേന്ത്യ കിസാന്‍ സഭയ്ക്ക് പുതിയ ജനറല്‍ സെക്രട്ടറി
1 min readതൃശൂര്‍: അഖിലേന്ത്യ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയായി മലയാളിയായ വിജൂ കൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂരില്‍ ചേര്‍ന്ന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ ത്വരെഞ്ഞെടുത്തത്. പ്രസിഡന്റായി അശോക് ധാവ്‌ളയും ഫിനാന്‍സ് സെക്രട്ടറിയായി പി കൃഷ്ണപ്രസാദും തുടരും. കിസാന്‍ സഭയുടെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന വിജൂ കൃഷ്ണന്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ഷക പ്രക്ഷോഭങ്ങളിലും സമരങ്ങളിലും സജീവ സാന്നിധ്യമാണ്.