വിജയ്‌ക്കെതിരെ വിജയ്കാന്ത് ആരാധകര്‍

1 min read

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യ നില മോശമായതിനാല്‍ ആശുപത്രിയിലായിരുന്നു. ആരോഗ്യ നില സംബന്ധിച്ച് വിശദീകരണവുമായി ഭാര്യ പ്രേമലത കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ് പ്രേമലത ആവശ്യപ്പെട്ടത്. അതിനിടയില്‍ പല സിനിമ താരങ്ങളും വിജയകാന്തിന്റെ ആരോഗ്യ നില അന്വേഷിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നാസര്‍, സൂര്യ അടക്കമുള്ള പല പ്രമുഖ താരങ്ങളും ഫോണിലും മറ്റും ക്യാപ്റ്റന്റെ ആരോഗ്യത്തെ പറ്റി വിവരങ്ങള്‍ അന്വഷിക്കുന്നുണ്ട്.

എന്നാല്‍ നടന്‍ വിജയ് ഒരിക്കല്‍ പോലും വിജയകാന്തിന്റെ ആരോഗ്യാന്വേഷണം നടത്തിയിരുന്നില്ല.
അത് വിജയ് കാന്ത് ആരാധകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കുന്നുണ്ട്. ചെന്നൈയിലെ വിജയ് യുടെ, വീട് ഒഴികെ എല്ലാ സ്വത്തും കടത്തിലായപ്പോള്‍ മുന്നിലുണ്ടായിരുന്ന വഴികളില്‍ ഒന്നായിരുന്നു ഒരു സൂപ്പര്‍ താരത്തെ സമീപിച്ച് പടം പിടിച്ച് വിജയിപ്പിക്കുക എന്നത്. അന്ന് വിജയ്കാന്ത് വിജയ് കുടുംബത്തെ രക്ഷിച്ചു. ഇത് വിജയ് തന്നെയാണ് മുന്‍പൊരിക്കല്‍ പറഞ്ഞതും. കരിയറിന്റെ ഒരു അത്യാവശ്യഘട്ടത്തില്‍ വിജയിയെ കൈപിടിച്ചുയര്‍ത്തിയ വിജയകാന്തിനെ വിജയ് മറന്നോ എന്ന ചോദ്യമാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്നത്. 

Related posts:

Leave a Reply

Your email address will not be published.