ജോണി വാക്കര്‍ 2 വില്‍ മമ്മൂക്കയും ദുല്‍ഖറും, ജയരാജ് പറയുന്നു
1 min readമലയാളത്തില്‍ കൊമേര്‍ഷ്യല്‍ സിനിമകളും ഒപ്പം തന്നെ ഓഫ്ബീറ്റ് ചിത്രങ്ങളും ചെയ്ത് വിജയിപ്പിച്ചിട്ടുള്ള ശ്രദ്ധേയ സംവിധായകനാണ് ജയരാജ്. അദ്ധേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിറ്റുകളാണ് ഹൈവേ, ദേശാടനം, കളിയാട്ടം, ജോണി വാക്കര്‍, 4 ദി പീപ്പിള്‍ തുടങ്ങിയവ. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗൗരവമുള്ള റിയലിസ്റ്റിക്ക് സിനിമകള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്.
പലപ്പോഴായി തന്റെ ഹിറ്റ് ചിത്രങ്ങളായ ഹൈവേയുടെയും ജോണി വാക്കറിന്റെയും രണ്ടാം ഭാഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ആ രണ്ടു സിനിമകളും സംഭവിക്കാത്തതിന്റെ കാരണം പറയുകയാണ് ജയരാജ്.
ജോണി വാക്കര്‍ 2 ചെയ്യാമെന്ന് മമ്മൂക്കയോടും ദുല്‍ഖറിനോടും പറഞ്ഞു. അതിന്റെ കഥയൊക്കെ റെഡിയാണ്. സിനിമ പുറത്തിറങ്ങിയാല്‍ ഹിറ്റ് ആകുമെന്നും ഉറപ്പുണ്ട്. ആ തരത്തിലാണ് അതിനെ പ്ലേസ് ചെയ്തിരിക്കുന്നത്. പക്ഷേ അവര്‍ക്ക് രണ്ടാള്‍ക്കും അത്ര താല്‍പര്യമില്ലാത്തതുകൊണ്ട് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണെന്ന് ജയരാജ് വ്യക്തമാക്കി.